പത്തനംതിട്ട: സംഘ ജില്ലയിലെ കലഞ്ഞൂര്‍, കോന്നി, അടൂര്‍, പത്തനംതിട്ട, പന്തളം, വടശേരിക്കരതാലൂക്കുകളിലായി ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് 150 ഉപ ശോഭായാത്രകളും 70 മഹാശോഭായാത്രയും നടക്കുമെന്നും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബാലഗോകുലം ജില്ലാ സമിതിയും ആഘോഷ സമിതിയും അറിയിച്ചു.
മഹാശോഭായാത്രകള്‍ സംഗമിക്കുന്ന സ്ഥലങ്ങളില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ സാംസ്‌കാരിക സമ്മേളനവും ബാലഗോകുലത്തിന്റെ ഈ വര്‍ഷത്തെ സമാജ സന്ദേശമായ അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും, ബാല്യവും എന്ന വിഷയം ആസ്പദമാക്കി ബോധവല്‍ക്കരണ സന്ദേശവും നല്‍കും. കൂടാതെ ഓരോ ഉപ ശോഭായാത്രകളിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 100 കണക്കിന് കൃഷ്ണ രാധമാരും പുരാണ വേഷങ്ങളും അണിനിരക്കും. ശോഭായാത്രകള്‍ക്ക് മുന്നോടിയായി ജില്ലയില്‍ ആയിരം സ്ഥലത്ത് പതാക ദിനം ആചരിച്ചു. വിവിധ താലൂക്കുകളിലായി നദീ വന്ദനവും ഗോപൂജ, വൃക്ഷ പൂജ, കലാമത്സരങ്ങള്‍, ചിത്രരചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു. നൂറുകണക്കിന് ഹൈന്ദവ ഭവനങ്ങളില്‍ കാവി പതാകകള്‍ ഉയര്‍ത്തി. പത്തനംതിട്ടയില്‍ മണ്ണാറമല, മേലെവെട്ടിപ്പുറം, താഴെവെട്ടിപ്പുറം, ഇളമല, കല്ലറക്കടവ്,കൊടുന്തറ, കണ്ണങ്കര, മറൂര്‍, വലഞ്ചുഴി, അഴൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ സ്‌റ്റേഡിയത്തില്‍ സംഗമിച്ച് മഹാ ശോഭായാത്രയായി പത്തനംതിട്ട ശ്രീ ധര്‍മശാസ്താ ക്ഷേത്ര സന്നിധിയില്‍ സമാപിക്കും.
കൂടാതെ ഇലന്തൂര്‍, പ്രക്കാനം, മാത്തൂര്‍, ഓമല്ലൂര്‍, കൈപ്പട്ടൂര്‍, മൈലപ്ര, മലയാലപ്പുഴ, വെട്ടൂര്‍, വള്ളിക്കോട്, താഴൂര്‍, കൊടുന്തറ, വാഴമുട്ടം എന്നിവിടങ്ങളില്‍ മഹാശോഭയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കോന്നി താലൂക്കില്‍ പയ്യനാമണ്‍, വി കോട്ടയം, അരുവാപ്പുലം, പ്രമാടം, കോന്നി എന്നിവിടങ്ങളിലും വടശേരിക്കര താലൂക്കില്‍ വടശേരിക്കര ടൗണ്‍, പെരുനാട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, നിലയ്ക്കല്‍, കോട്ടമണ്‍പാറ, വയ്യാറ്റുപുഴ എന്നിവിടങ്ങളിലും മഹാശോഭായാത്രകള്‍ ഒരുക്കിയിട്ടുണ്ട്.
അടൂര്‍ താലൂക്കില്‍ പഴയകാവ് ദേവീക്ഷേത്രം, മണ്ണടി പുതിയകാവ് ദേവി ക്ഷേത്രം, തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്രം, ചൂരക്കോട് ശ്രീനാരായണപുരം, കൊണ്ടൂര്‍ തെക്കേതില്‍ ദുര്‍ഗ ക്ഷേത്രം, ബദാംമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏഴംകുളം ദേവീക്ഷേത്രം എന്നിവിടങ്ങളിലും പന്തളത്ത് പന്തളം ടൗണ്‍, മുളക്കുഴ, കുളനട, തട്ട, പെരുമ്പുളിക്കല്‍, കുരമ്പാല, അമ്പലക്കടവ്, ഉളനാട്, തുമ്പമണ്‍, മെഴുവേലി, പൂഴിക്കാട് എന്നീ സ്ഥലങ്ങളിലും മഹാശോഭായാത്രകള്‍ നടക്കും.
കലഞ്ഞൂര്‍ താലൂക്കില്‍ കലഞ്ഞൂര്‍ ടൗണ്‍, അങ്ങാടിക്കല്‍, ഏനാദിമംഗലം, പാടം, കൂടല്‍, ഏഴംകുളം, ഏനാത്ത് എന്നിവിടങ്ങളിലും മഹാശോഭാ യാത്രകള്‍ നടക്കും.
ബാലഗോകുലത്തിന്റെ ഈ വര്‍ഷത്തെ സമാജ സന്ദേശമായ അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന പ്രതിജ്ഞ ചൊല്ലിയായിരിക്കും എല്ലാ ശോഭാ യാത്രകളും തുടങ്ങുക എന്നും കടന്ന് പോകുന്ന എല്ലാ സ്ഥലങ്ങളിലും ഉറിയടി മത്സരവും പ്രസാദ വിതരണവും ഒരുക്കിയിട്ടുണ്ടന്നും ബാലഗോകുലം ജില്ലാ സംഘടനാ സെക്രട്ടറി ശ്രീജിത്ത് പുത്തന്‍പീടിക, ആഘോഷ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ രവീന്ദ്രവര്‍മ്മ അംബാനിലയം എന്നിവര്‍ അറിയിച്ചു.