പതിനെട്ടാംപടിയിലെ കരണത്തടി: പരാതിക്കാരന്‍ പിന്മാറിയത് രക്ഷയാക്കി പോലീസുകാരന്‍: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്നപോലീസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

0 second read
Comments Off on പതിനെട്ടാംപടിയിലെ കരണത്തടി: പരാതിക്കാരന്‍ പിന്മാറിയത് രക്ഷയാക്കി പോലീസുകാരന്‍: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്നപോലീസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
0

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ജില്ലാ പോലീസ് മേധാവിക്കാണ് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. പതിനെട്ടാം പടി കയറുമ്പോള്‍ പോലീസുകാരന്‍ കരണത്തടിച്ചെന്ന പരാതിയിലാണ് ഉത്തരവ്. റാന്നി ഡിവൈ.എസ്.പി ജില്ലാ പോലീസ് മേധാവി മുഖാന്തിരം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും പറയുന്നു. അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേള്‍ക്കുന്നത് വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് തീര്‍ച്ചയായും ക്യത്യവിലോപമാണെന്ന് ഉത്തരവില്‍ പറയുന്നു. പത്തനംതിട്ട സ്വദേശി കിരണ്‍ സുരേഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…