നീലഗിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലേക്ക് വീട്ടുജോലിക്ക് കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

0 second read
Comments Off on നീലഗിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലേക്ക് വീട്ടുജോലിക്ക് കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
0

നീലഗിരി (തമിഴ്‌നാട്) : നീലഗിരി ജില്ലയിലെ കൂടല്ലൂരിന് സമീപം ചെമുണ്ടി ആദിവാസി ഊരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലേക്ക് വീട്ടുജോലിക്കായി കടത്താന്‍ ശ്രമിച്ചത് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം. കേരള രജിസ്‌ട്രേഷനിലുള്ള രണ്ട് വാഹനങ്ങളിലായി ചിലര്‍ ഇന്നലെ രാത്രി ഊരില്‍ എത്തിയിരുന്നു.

രാവിലെ പെണ്‍കുട്ടികളെ വാഹനത്തിലുണ്ടായിരുന്നവര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതില്‍ സംശയം തോന്നിയ നാട്ടുകാരും പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ വാഹനത്തില്‍ കേരളത്തില്‍ നിന്നുള്ള ദമ്പതികള്‍ ഉണ്ടായിരുന്നു.ഇവരെ തടഞ്ഞുവച്ച് വിവരം നാട്ടുകാര്‍ കൂടല്ലൂര്‍ പൊലീസിനെ അറിയിച്ചു.

പൊലീസ് സ്ഥലത്ത് എത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികളെ വീട്ടുജോലിക്കായി കേരളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു മെന്ന് സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് കൂടല്ലൂര്‍ ആര്‍.ഡി.ഒ ഉത്തരവിട്ടിട്ടുണ്ട്.മുമ്പ് ആദിവാസി ഊരില്‍ പെണ്‍കുട്ടികളെ വീട്ടുജോലിക്കായി കേരളത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…