
മല്ലപ്പള്ളി: വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. കീഴ്‌വായ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മല്ലപ്പളളി പഞ്ചായതയ്ത് ആറാം വാര്‍ഡില്‍ പാടിമണ്‍ കൊച്ചരപ്പ് ചൗളിത്താനത്ത് വിട്ടില്‍ സി.ടി. വര്‍ഗീസ് (78) ഭാര്യ ശാന്തമ്മ എന്നു വിളിക്കുന്ന അന്നമ്മ വര്‍ഗീസ് (73) എന്നിവരാണ് മരിച്ചത്. വീടിനുളളില്‍ ശരീരമാസകലം ാെപള്ളലേറ്റ നിലയില്‍ ഇന്ന് രാവിലെ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മക്കളാണ് ഇവര്‍ക്ക്. പെണ്‍മക്കള്‍ രണ്ടു പേരെയും സമീപ പ്രദേശങ്ങളില്‍ വിവാഹം കഴിച്ചയച്ചു. മകന്‍ വിദേശത്താണ്. ഇവര്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വിശദ വിവരം അറിയാന്‍ കഴിയൂ.