യാഗവിളക്കില്‍ അഗ്നിജ്വലിച്ചു: ഇളകൊള്ളൂര്‍ അതിരാത്രത്തിന് തുടക്കമായി

0 second read
Comments Off on യാഗവിളക്കില്‍ അഗ്നിജ്വലിച്ചു: ഇളകൊള്ളൂര്‍ അതിരാത്രത്തിന് തുടക്കമായി
0

കോന്നി: ഇളകൊളളൂര്‍ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം നീണ്ടു നില്‍ക്കും. ഇളകൊള്ളൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തിലാണ് അതിരാത്രം നടക്കുന്നത്. 41 വൈദികര്‍ പങ്കെടുക്കുന്ന യാഗം ആധുനിക കാലത്ത് മദ്ധ്യ ദക്ഷിണ കേരളത്തിലെ വലിയ യാഗമായി കരുതപ്പെടുന്നു. നിരവധി വിശ്വാസികളാണ് ഇന്നലെ യാഗാരംഭം കാണുന്നതിനായി എത്തിചേര്‍ന്നിരിക്കുന്നത്.

വൈകിട്ട് 6 മണിക്കു ശേഷമുള്ള ശുഭ മുഹൃത്തത്തില്‍ യാഗ വൈദികര്‍ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്‌നി പകര്‍ന്നാണ് അതിരാത്രത്തിന് തുടക്കമായത്. തുടര്‍ന്ന് സാസ്‌കാരിക സമ്മേളനം നടന്നു. കേസരി വാരികയുടെ പത്രാധിപര്‍ എന്‍ ആര്‍ മധു യാഗങ്ങളുടെ പ്രസക്തിയെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എന്‍ ജി ഉണ്ണികൃഷ്ണന്‍ ഇടപ്പാവൂര്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.

സര്‍വ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്‌നിഹോത്രവും രാത്രി വൈകി നടന്നു. ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടര്‍ന്ന് സംപൂര്‍ണ അതിരാത്ര യാഗത്തിലേക്കു കടക്കും. മെയ് 1 നു ഉച്ചതിരിഞ്ഞു 3 മണിക്ക് പൂര്‍ണാഹുതി നടക്കും.

ഡോക്ടര്‍ ഗണേഷ് ജോഗ്ലേക്കര്‍ ആണ് അതിരാത്രത്തില്‍ പ്രധാന ആചാര്യ പദവി വഹിക്കുന്നത്. മഹായാഗത്തില്‍ പങ്കെടുക്കുന്നതിനും വഴിപാടുകള്‍ കഴിക്കുന്നതിനും ഭക്തര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാര്‍ച്ചന, കളത്ര മന്ത്രാര്‍ച്ചന, പ്രവര്‍ഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂര്‍ണ യാഗം എന്നിങ്ങനെ പൂജകള്‍ അര്‍പ്പിക്കാം.. പി ആര്‍ മുരളീധരന്‍ നായരാണ് ജനറല്‍ കണ്‍വീനര്‍. വിഷ്ണു മോഹന്‍ ചെയര്‍മാനായുള്ള സംഹിതാ ഫൗണ്ടേഷന്‍ ആണ് സംഘാടകര്‍. രക്ഷാധികാരി അനീഷ് വാസുദേവന്‍ പോറ്റി, കെ സി പ്രദീപ് കുമാര്‍ ആര്‍ അനില്‍ രാജ്, അഭിലാഷ് അയോദ്ധ്യ ബബിലു ശങ്കര്‍, വി പി അഭിജിത്ത്, വി പി ഹരികുമാര്‍, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാര്‍, ഗിരീഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാഗം നടക്കുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…