
കോന്നി: ഓണത്തിന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുളള തുടര്‍ച്ചയായ അവധി മുതലാക്കി അനധികൃത കെട്ടിട നിര്‍മാണം പൊടിപൊടിക്കുന്നുവെന്ന് ആക്ഷേപം.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചൈനാ ജങ്ഷനിലാണ് കെട്ടിട നിര്‍മാണം നടക്കുന്നത്. ഇത് അനധികൃതമാണെന്നും പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുന്നുവെന്നുമാണ് പരാതി. റോഡരികിലെ ഷീറ്റിട്ട പഴയ രണ്ട് മുറി കടയാണ് മുന്‍ഭാഗത്തെ ഷട്ടര്‍ നിലനിര്‍ത്തി നിര്‍മാണം നടത്തുന്നത് എന്നാണ് ആക്ഷേപം. രാപകല്‍ നിര്‍മാണം നടക്കുന്നുണ്ട്. സംസ്ഥാന പാത നിര്‍മാണം പൂര്‍ത്തിയായ അവസരം ഉപയോഗപ്പെടുത്തിയാണ് ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മാണം നടക്കുന്നത്. പില്ലറുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.