
റാന്നി: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് വലിയകുളം കൈതതടത്തില്‍ രാജു (62)വിനെ ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് പിടികൂടി. ഇയാളുടെ സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 340 പായ്ക്കറ്റ് ഹാന്‍സ് ഇനത്തില്‍പ്പെട്ട പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. സ്ഥിരമായി ഇവ കച്ചവടം ചെയ്തുവന്ന ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
അനധികൃതമായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന കടകള്‍ നിരന്തര നിരീക്ഷണത്തിലാണെന്നും, ജില്ലയില്‍ പരിശോധനകള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. റെയ്ഡില്‍ ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ അജി സാമൂവല്‍, റാന്നി എസ്.ഐ സന്തോഷ്, സി.പി.ഓമാരായ അജാസ്, രഞ്ജു, ഡാന്‍സാഫ് സി.പി.ഓമാരായ ശ്രീരാജ്, ബിനു, മിഥുന്‍, അഖില്‍ എന്നിവരും പങ്കെടുത്തു.