
തിരുവല്ല: മൂന്ന് ലിറ്റര്‍ വാറ്റുചാരായവുമായി കുറ്റൂര്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. വെണ്‍പാല തോട്ടുചിറയില്‍ പി.ആര്‍. മുകേഷിനെ (39) ആണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി. രതീഷ്, പി.കെ.സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍. അരുണ്‍ കൃഷ്ണന്‍, വി.ശിഖില്‍, ഷാദിലി ബഷീര്‍, ആര്‍. രാജിമോള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.