തിരുവല്ലയില്‍ അഞ്ചരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍

0 second read
Comments Off on തിരുവല്ലയില്‍ അഞ്ചരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍
0

തിരുവല്ല: അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളും കടത്തുവാന്‍ സഹായിച്ച യുവാവും അടക്കം മൂന്നുപേര്‍ പോലീസിന്റെ പിടിയില്‍. തിരുമൂലപുരം ആടമ്പടം കോളനിയില്‍ കൊങ്ങാപ്പള്ളിയില്‍ വീട്ടില്‍ ദീപു (26), മഞ്ഞാടി ഉര്യാത്ര വീട്ടില്‍ കിരണ്‍ വില്യം തോമസ് (21), തൃശ്ശൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച കഞ്ചാവ് കാറില്‍ തിരുമൂലപുരത്ത് എത്തിക്കുവാന്‍ സഹായിച്ച അടമ്പടം മറ്റക്കാട്ട് പറമ്പില്‍ സെബിന്‍ സജി (23) എന്നിവരാണ് പിടിയിലായത്.

തിരുമൂലപുരം ആടമ്പടം കോളനിക്ക് സമീപം വച്ചാണ് ദീപവും കിരണും പോലീസ് സംഘത്തിന്റെ പിടിയിലായത്. ദീപുവിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും മൂന്നു കിലോയും കിരണിന്റെ ബാഗില്‍ നിന്നും രണ്ടര കിലോയും കഞ്ചാവും പിടിച്ചെടുത്തു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാറില്‍ കഞ്ചാവ് തിരുമൂലപുരത്ത് എത്തിക്കുവാന്‍ സഹായിച്ച സെബിന്‍ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്ന് എസ്.എച്ച്.ഒ ബി.കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എച്ച്.ഒ ബി.കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഇവരെയും താമസിയാതെ വലയിലാക്കുമെന്നും ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…