തിരക്ക് വര്‍ധനവ്: ശബരിമലയില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കി

0 second read
Comments Off on തിരക്ക് വര്‍ധനവ്: ശബരിമലയില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കി
0

ശബരിമല :തിരക്കുവര്‍ധിച്ചതോടെ ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലന്‍സ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.

ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്റെ 16 ഉം വിജിലന്‍സിന്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടം പൊലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ പി.ബിജോയ്ക്കാണ്. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി അപ്പപ്പോള്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതല്‍ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാല്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ സഹായകമാണെന്നും പി. ബിജോയ് പറഞ്ഞു. തീര്‍ഥാടകരുടെ ആവശ്യാനുസരണം മെഡിക്കല്‍ ടീം, ആംബുലന്‍സ്, ട്രോളി, അഗ്‌നി ശമന വിഭാഗം എന്നിവരെ അറിയിക്കാനും സി സി ടി വി ക്യാമറകള്‍ ഉപയോഗപ്പെടുന്നുണ്ട്.

സുരക്ഷയുടെ ഭാഗമായി ദേവസ്വം വിജിലന്‍സ് ആകെ 172 സി.സി.ടി.വി ക്യാമറകളാണ് ശബരിമലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 160 ക്യാമറകളും സോപാനത്തില്‍ 32 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…