ശബരിമലയില്‍ ഭക്തര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷ: ഏര്‍പ്പെടുത്തിയിരിക്കുന്നത് അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്

1 second read
Comments Off on ശബരിമലയില്‍ ഭക്തര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷ: ഏര്‍പ്പെടുത്തിയിരിക്കുന്നത് അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്
0

ശബരിമല: ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കുമായി സമഗ്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനു പുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന്് തുടക്കമിട്ടിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയില്‍ അപകടം സംഭവിച്ചാല്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കും. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തര്‍ ഈ പരിരക്ഷയില്‍ വരും. യുണൈറ്റഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിശുദ്ധി സേനാംഗങ്ങള്‍ക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്കും താല്‍പര്യമുള്ള ഡോളി തൊഴിലാളികള്‍ക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക് മുഖേനയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്.

ഈ പദ്ധതിയില്‍ അംഗത്വം നല്‍കുന്ന നടപടികള്‍ ആരംഭിച്ചതായി എ.ഡി.എം അരുണ്‍ എസ്.നായര്‍ പറഞ്ഞു. തൊഴില്‍ സംബന്ധമായ അപകടം കാരണം മരണം സംഭവിക്കുകയാണെങ്കില്‍ പത്ത് ലക്ഷം രൂപയും പൂര്‍ണ്ണമായ വൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ അഞ്ച് ലക്ഷം രൂപയും ലഭിക്കും. കുട്ടികള്‍ വിദ്യാര്‍ത്ഥികളാണെങ്കില്‍ വിദ്യാഭ്യാസ ആനുകൂല്യവും പദ്ധതിയിലുണ്ട്. 499 രൂപ പ്രീമിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Load More Related Articles
Comments are closed.

Check Also

റോബോട്ടിക് ശസ്ത്രക്രിയയില്‍ സെഞ്ച്വറി തികച്ച് ബിലീവേഴ്‌സ് ആശുപത്രി: ലോഞ്ചിങ് നിര്‍വഹിച്ച് ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷ്

തിരുവല്ല: റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 100 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തി…