ദുരന്ത പ്രതിരോധ – നിവാരണ പരിശീലനത്തിനുള്ള അന്താരാഷ്ട്ര കോൺഫറൻസ് ബിലീവേഴ്സ് ആശുപത്രിയിൽ നടക്കും

0 second read
0
0

തിരുവല്ല : ദുരന്തമുഖങ്ങളിൽ ആസൂത്രിതവും സംയോജിതവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രവർത്തന രീതികൾ ഏകോപിപ്പിച്ച് മെഡിക്കൽ ജീവനക്കാർ മുതൽ സാധാരണ ജനങ്ങൾ വരെയുള്ളവരെ പരിശീലിപ്പിക്കുന്നതിനും വേണ്ടി അന്താരാഷ്ട്ര തലത്തിൽ പ്രഗൽഭരായ പരിശീലകരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ദുരന്ത പ്രതിരോധ – നിവാരണ പരിശീലന അന്താരാഷ്ട്ര കോൺഫറൻസിന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി വേദിയാകുന്നു.

14 മുതൽ 17 വരെയുള്ള നാല് ദിവസങ്ങളിൽ, മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെമ്മോറിയൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ അമേരിക്കയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി, വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി തുടങ്ങി ആഗോള പ്രശസ്തരായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ദുരന്തമുഖത്ത് പ്രവർത്തിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റി വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകൾ, വീഡിയോകൾ, പോസ്റ്റർ പ്രദർശനങ്ങൾ, പരിശീലന പരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. ദുരന്ത നിവാരണ മാർഗങ്ങളെപ്പറ്റി മെഡിക്കൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നടത്തുന്നതിനായാണ് ഇങ്ങനെയൊരു കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ പറഞ്ഞു.

ദുരന്ത നിവാരണ മേഖലയിലെ അതിനൂതനമായ പരിഹാരങ്ങൾ പ്രദർശിപ്പിച്ച് ഡോക്ടർമാർ, നഴ്സുമാർ , മെഡിക്കൽ വിദ്യാർഥികൾ , കോളേജ് – സ്കൂൾ വിദ്യാർത്ഥികൾ , അധ്യാപകർ , എൻസിസി കേഡറ്റുകൾ തുടങ്ങി ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുവാൻ സന്നദ്ധതയുള്ള എല്ലാവരെയും അതിന് പ്രാപ്തരാക്കുവാനുള്ള പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിന്റെയും ജില്ലാ കളക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ സേനാ വിഭാഗങ്ങളുടെയും സമ്പൂർണ്ണ സഹകരണം കോൺഫറസിൽ നടക്കുന്ന മോക് ഡ്രില്ലിൽ അടക്കം ഉണ്ടായിരിക്കും. അൺഫോൾഡിങ് ന്യൂവർ ഇന്നോവേഷൻസ് ഫോർ ടുമാറോസ് എമർജൻസീസ് ആൻഡ് ഡിസാസ്റ്റേഴ്സ് – UNITED 24 എന്നതാണ് അന്താരാഷ്ട്ര കോൺഫറൻസിന് നൽകിയിരിക്കുന്ന പേര് .

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…