ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം : രണ്ടുപേര്‍ അറസ്റ്റില്‍

0 second read
0
0

മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്ക് താമസിക്കുന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ രണ്ടുപേരെ കീഴ്‌വായ്പ്പൂര്‍ പോലീസ് പിടികൂടി. ആനിക്കാട് നൂറോന്മാവ് വെള്ളിയാന്മാവ് കുളമക്കാട് വീട്ടില്‍ സജി മാത്യു (62)വിനെയാണ് ആക്രമിച്ചത്. തൊമ്മിക്കാട്ടില്‍ വീട്ടില്‍ സാജന്‍ എന്ന് വിളിക്കുന്ന ടി.വി.വര്‍ഗീസ്(53), കൊച്ചുമോന്‍ എന്ന് വിളിക്കുന്ന ജോര്‍ജ് വര്‍ഗീസ്(44) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചക്ക് 12.30 നാണ് സംഭവം. വസ്തു തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്തില്‍ വീട്ടില്‍ കയറി അസഭ്യം പറയുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മൂന്നാം പ്രതി നാട്ടുപറമ്പില്‍ മനോജ് ഒളിവിലാണ്. മൊബൈല്‍ ഫോണും വീട്ടുപകരണങ്ങളും പ്രതികള്‍ നശിപ്പിച്ചു. പരുക്കേറ്റ സജി തിരുവല്ല ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കീഴ്‌വായ്പ്പൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ആക്രമണത്തിന് ഉപയോഗിച്ച കമ്പും മണ്‍വെട്ടിയുടെ കൈയും കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…