
റാന്നി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു മടങ്ങിയ ഐഎന്‍ടിയുസി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. കുമളി അട്ടപ്പള്ളം കാവുങ്കല്‍ സി.വി വര്‍ഗീസ് (56) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മക്കപ്പുഴയ്ക്കു സമീപം ബുധന്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഈ സമയം വര്‍ഗീസിന് ഹൃദയാഘാതം ഉണ്ടായി.
തുടര്‍ന്ന് കോഴഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഗീസ് വൈകിട്ട് അഞ്ചോടെ മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് മാണി, ബിേനായ് നടുപ്പറമ്പില്‍ എന്നിവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.