നവകേരള സദസില്‍ പരാതി നല്‍കിയിട്ടുണ്ട്: തിരിച്ചു വരുമോ ആനന്ദപ്പള്ളി മരമടി

0 second read
Comments Off on നവകേരള സദസില്‍ പരാതി നല്‍കിയിട്ടുണ്ട്: തിരിച്ചു വരുമോ ആനന്ദപ്പള്ളി മരമടി
0

അടൂര്‍: പതിനഞ്ച് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ജില്ലയിലെ ഏക കാര്‍ഷീക ഉത്സവമായ മരമടി മഹോത്സവം തുടര്‍ന്ന് നടത്തുവാന്‍ നവ കേരള സദസ്സ് അവസരം ഒരുക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ആനന്ദപ്പള്ളി കര്‍ഷകസമിതി പ്രവര്‍ത്തകരും പ്രദേശവാസികളും. മുഖ്യമന്ത്രിക്ക് മൂന്നു തവണ നിവേദനം കൊടുത്തിട്ടും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിയമസഭയില്‍ മുന്നു തമണ സബ്മിഷന്‍ അവതരിപ്പിച്ചിട്ടും കൃഷി വകുപ്പ് ബില്‍ അവതരിപ്പിക്കാന്‍ താല്‍പര്യം കാണിക്കാതെ ആറു വര്‍ഷമായി മാറ്റിവെച്ചിരിക്കുന്നു.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനോടുള്ള സാമ്യത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മൃഗപീഡനം ചൂണ്ടിക്കാട്ടി ഏര്‍പ്പെടുത്തിയ വിലക്ക് മൂലം 2008 ലാണ് 60 വര്‍ഷമായി നടന്നു വന്നിരുന്ന ആനന്ദപ്പള്ളി മരമടി മഹോത്സവം ജില്ലാ ഭരണകൂടം നിരോധിച്ചത് . ജല്ലിക്കെട്ടിനു വേണ്ടി തമിഴ്‌നാട്ടില്‍ സമരം ശക്തി പ്രാപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഇളവ് വരുത്തുകയും അതത് സംസ്ഥാനങ്ങള്‍ അവരുടെ നിയമസഭകളില്‍ ബില്‍ പാസാക്കി ഉത്സവങ്ങള്‍ നടത്താന്‍ അനുമതി കൊടുക്കുകയും ചെയ്തു. ഈ സമയം തന്നെ തമിഴ്‌നാടും കര്‍ണാടകവും മഹാരാഷ്ര്ടവും അവരവരുടെ നിയമസഭകളില്‍ ബില്‍ പാസാക്കി ഉത്സവം പുനരാരംഭിച്ചു. 2017 ല്‍ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക ഉത്സവത്തിനു നല്‍കിയ ഇളവ് ഏഴു വര്‍ഷം പിന്നിട്ടിട്ടും കേരളത്തിലെ കര്‍ഷകരുടെ ഉത്സവത്തിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല എന്നത് ഏറ്റവും നിരാശ ഉളവാക്കുന്നതാണെന്ന്് ആനന്ദപ്പള്ളി കര്‍ഷക സമിതി നേതാവ് വി.കെ. സ്റ്റാന്‍ലി പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…