ജെയിംസ് ജോര്‍ജിനെ യാക്കോബ് മാര്‍ ഗീഗ്രോറിയോസ് ആക്കി മാറ്റിയത് വെല്ലൂര്‍ ആസ്ഥാനമായ തട്ടിപ്പ് സംഘം: കേരളത്തില്‍ നിരവധി വെല്ലൂര്‍ മെത്രാന്മാര്‍

1 second read
Comments Off on ജെയിംസ് ജോര്‍ജിനെ യാക്കോബ് മാര്‍ ഗീഗ്രോറിയോസ് ആക്കി മാറ്റിയത് വെല്ലൂര്‍ ആസ്ഥാനമായ തട്ടിപ്പ് സംഘം: കേരളത്തില്‍ നിരവധി വെല്ലൂര്‍ മെത്രാന്മാര്‍
0

കൊല്ലം: പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ പത്രിക സമര്‍പ്പണത്തിന് മെത്രാന്‍ വേഷത്തില്‍ പങ്കെടുത്ത വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കടപ്പാക്കട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം താമസിക്കുന്ന ജയിംസ് ജോര്‍ജിനെ മെത്രാനാക്കിയത് തമിഴ്നാട്ടിലെ വെല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു തട്ടിപ്പ് സംഘം.നിശ്ചിത തുക നല്കിയാല്‍ ഇവര്‍ ആരെയും മെത്രാന്മാരാക്കും.തമിഴ്നാട്ടില്‍ തങ്ങളുടെ കച്ചവടം ക്ലച്ച് പിടിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ കേരളത്തിലേക്ക് ചുവട് മാറ്റിയത്.

മെത്രാന്മാരാക്കാന്‍ വലിയ യോഗ്യതയൊന്നും വെല്ലൂര്‍ സംഘത്തിന് ആവശ്യമില്ല. കൈയില്‍ പത്ത് പുത്തനുണ്ടായാല്‍ മാത്രം മതി. വെല്ലൂര്‍ ആസ്ഥാനമായി ട്രസ്റ്റ് രൂപീകരിച്ചാണ് മെത്രാന്‍ പദവി കച്ചവടവുമായി സംഘം അരങ്ങ് തകര്‍ക്കുന്നത്. മെത്രാന്‍ സ്ഥാനത്തിന് പുറമെ പാസ്റ്റര്‍ ഓര്‍ഡിനേഷനും ഇവര്‍ നല്കാറുണ്ട്. മെത്രാന്‍ വേഷത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കച്ചവടം നടത്തിയതിന് ജയിംസ് ജോര്‍ജിനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മെത്രാന്‍ സ്ഥാന കച്ചവട സംഘത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്.

കുറച്ച് പണം മുടക്കിയാല്‍ മെത്രാനാകാമെന്ന് കേട്ടറിഞ്ഞതോടെയാണ് ജയിംസ് വെല്ലൂര്‍ സംഘത്തിന്റെ കേരളത്തിലെ ഇവരുടെ പ്രധാന ഏജന്റായ കാട്ടാക്കട സ്വദേശിയെ സമീപിക്കുന്നത്.പണം നല്കിയാല്‍ ഏത് പേരിലും മെത്രാനാക്കാമെന്ന് ഇയാള്‍ അറിയിച്ചതോടെ ജയിംസ് ഇവര്‍ ആവശ്യപ്പെട്ട പണവും നല്കി. മെത്രാനെ വാഴിക്കുന്ന ദിവസവും നിശ്ചയിച്ചു. ഇതിന് മുന്നോടിയായി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഭാരതീയ ഓര്‍ത്തഡോക്സ് എന്ന പേരില്‍ പുതിയ സഭയും രൂപീകരിച്ചു. ഓര്‍ത്തഡോക്സ് സഭയിലെ മെത്രാന്മാര്‍ ഉപയോഗിക്കുന്ന പേരിനോട് സാമ്യം തോന്നിക്കുന്നതിനായി യാക്കോബ് മാര്‍ ഗീഗ്രോറിയോസ് എന്നൊരു പേരുമിട്ടു.

തന്റെ മെത്രാന്‍ സ്ഥാനാരോഹണം കൊഴിപ്പിക്കുന്നതിനായി നാടൊട്ടുക്ക് ഫ്ളക്സ് ബോര്‍ഡുകള്‍ ജയിംസ് ജോര്‍ജ് സ്ഥാപിച്ചതോടെ അപകടം മണത്ത ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കോടതിയെ സമീപിച്ച് സ്ഥാനാരോഹണത്തിന് സ്റ്റേ വാങ്ങാന്‍ നീക്കവും തുടങ്ങി. വിവരം എങ്ങനെയോ ചോര്‍ന്ന് കിട്ടിയ ജയിംസ് ജോര്‍ജ് മുന്‍കൂട്ടി നിശ്ചയിച്ച ചടങ്ങ് തലേ ദിവസത്തേക്ക് മാറ്റി. തമിഴ്നാട്ടില്‍ നിന്നും മെത്രാന്‍ വേഷത്തില്‍ ചില തട്ടിപ്പുകാരെത്തി ഇയാളെ മെത്രാനാക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായി വിവിധ ജില്ലകളില്‍ നിന്നായി ആളുകളെ ഇറക്കിയത് ലക്ഷങ്ങള്‍ ചെലവഴിച്ചായിരുന്നു. മെത്രാനാകാന്‍ മുടക്കിയ പണം തിരിച്ചു പിടിക്കാനായി പിന്നീടുള്ള ജയിംസിന്റെ ശ്രമങ്ങള്‍.ഇതിനായി ഇയാള്‍ പലരെയും പുരോഹിതരും മെത്രാന്മാരുമാക്കി.

ഇതിനിടയിലാണ് ജയിംസ് ജോര്‍ജ് പൊലീസ് പിടിയിലാകുന്നത്.പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മെത്രാന്‍ പദവി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഈ വിവരം പത്രങ്ങളില്‍ വാര്‍ത്തയായി. ഇതോടെ തങ്ങള്‍ കുടങ്ങുമെന്ന് മനസിലാക്കിയ മെത്രാന്‍ വാഴ്ത്തല്‍ സംഘം തമിഴ്നാട്ടിലേക്ക് മുങ്ങി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം 2022 സെപ്റ്റംബറില്‍ ഇടുക്കിയിലെ തൊടുപുഴയിലായിരുന്നു പിന്നീട് പൊങ്ങിയത്. കോട്ടയം- ഇടുക്കി പാസ്റ്റേഴ്സ് മീറ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചായിരുന്നു വീണ്ടും പ്രത്യക്ഷപ്പെട്ടത്. പരിപാടിയില്‍ എത്തുന്നവര്‍ക്കിടയില്‍ വിശ്വാസ്യത നേടാനായി ഡീന്‍ കുര്യാക്കോസ് എം.പി, പി.ജെ ജോസഫ് എം.എല്‍.എ, ത്രീതല പഞ്ചായത്ത് അംഗങ്ങള്‍, തൊടുപുഴ ഡിവൈഎസ്പിയായിരുന്ന ആര്‍. മധു ബാബു എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചു. ഇവരുടെയെല്ലാം പേരുകള്‍ ഉള്‍പ്പെടുത്തി നോട്ടീസ് പുറത്തിറക്കിയെങ്കിലും ജന പ്രതിനിധികളാരും പങ്കെടുത്തില്ല.പരിപാടി സംഘടിപ്പിക്കുന്നത് തട്ടിപ്പ് സംഘമാണെന്ന് മനസിലാക്കിയാണ് ഇവര്‍ വിട്ടുനിന്നത്. മുഖ്യ അതിഥിയായി പങ്കെടുത്ത ഡിവൈഎസ്പി മധു ബാബുവാകട്ടെ പുലിവാലും പിടിച്ചു.

മെത്രാന്‍ വേഷത്തില്‍ ഒരു പാട് പേരെ ജയിംസ് ജോര്‍ജ് പറ്റിച്ചു. പത്തനംതിട്ടയില്‍ ശവസംസ്‌കാരത്തിന് എത്തി.. 5000 രൂപ പ്രതിഫലം കൈപ്പറ്റി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും നീക്കം നടത്തി; തെങ്കാശിയിലെ ഫാം ഹൗസിലായിരുന്നു ആലോചന നടന്നത്.

 

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…