ജോയിന്റ് കൗണ്‍സില്‍ യോഗം തടസപ്പെടുത്താന്‍ എന്‍ജിഓ യൂണിയന്‍ നേതാവിന്റെ ശ്രമം: പ്രകോപിതനായത് പങ്കാളിത്ത പെന്‍ഷനെ പറ്റി പരാമര്‍ശിച്ചപ്പോള്‍

0 second read
Comments Off on ജോയിന്റ് കൗണ്‍സില്‍ യോഗം തടസപ്പെടുത്താന്‍ എന്‍ജിഓ യൂണിയന്‍ നേതാവിന്റെ ശ്രമം: പ്രകോപിതനായത് പങ്കാളിത്ത പെന്‍ഷനെ പറ്റി പരാമര്‍ശിച്ചപ്പോള്‍
0

തിരുവനന്തപുരം: ജോയിന്റ് കൗണ്‍സില്‍ വാഹന പ്രചാരണ ജാഥയുടെ സമാപന യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ താലൂക്ക് ഓഫീസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. തിരുവനന്തപുരം റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസിലെ സീനിയന്‍ ക്ലാര്‍ക്ക് സുജനാണ് ബഹളം വച്ചത്. ജാഥയുടെ സമാപന യോഗത്തില്‍ സിപിഐ നേതാവ് പ്രസംഗിച്ചപ്പോള്‍ സിപിഐ നേതാവ് പങ്കാളത്ത പെന്‍ഷനെ വിമര്‍ശിച്ചതാണ് പ്രകോപനമായത്.

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന പദയാത്രയുടെ ഭാഗമായുള്ള വാഹന പ്രചാരണ ജാഥയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത സിപിഐ മണ്ഡലം സെക്രട്ടറി പ്രസംഗിക്കുമ്പോള്‍ ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. പങ്കാളിത്ത പെന്‍ഷനെ കുറിച്ച് പ്രസംഗിക്കുമ്പോള്‍ തൊട്ടടുത്ത ഓഫീസില്‍ നില്‍ക്കുകയായിരുന്ന സുജന്‍ ബഹളം വച്ച് ഓടിയടുക്കുകയായിരുന്നു. സദസില്‍ ഉണ്ടായിരുന്ന ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ബഹള േവച്ചു. ഇതോടെ എന്‍ജിഒാ യൂണിയന്‍ അംഗമായ സുജന്‍ ഓഫീസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടന്ന് വേദിക്കു മുന്‍പില്‍ എത്തി സ്ത്രീകള്‍ അടക്കമുള്ളവരെ അസഭ്യം പറയുകയായിരുന്നുവത്രേ.

സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് വന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ഫോര്‍ട്ട് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് ഇരുസംഘടനകളുടെയും നേതാക്കള്‍ അവിടെ ചെന്നു. ഇരുകൂട്ടരും പൊലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാത്രി സുജനെ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…