കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യ സിപിഎമ്മിനെ വേട്ടയാടുന്നു: അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തകൃതിയെങ്കിലും കലക്ടര്‍ കര്‍ശന നിലപാട് തുടരുന്നു: ഏതൊക്കെ സിപിഎം നേതാക്കള്‍ കുടുങ്ങുമോ?

0 second read
Comments Off on കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യ സിപിഎമ്മിനെ വേട്ടയാടുന്നു: അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തകൃതിയെങ്കിലും കലക്ടര്‍ കര്‍ശന നിലപാട് തുടരുന്നു: ഏതൊക്കെ സിപിഎം നേതാക്കള്‍ കുടുങ്ങുമോ?
0

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ ആയിരുന്ന പള്ളിക്കല്‍ ഇളംപള്ളില്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജ് (45) ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിന് കുറുക്ക് മുറുകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിന്റെ ഏരിയാ നേതാവിനെ പ്രതിക്കൂട്ടിലാക്കിയാണ് ആക്ഷേപം മുറുകുന്നത്. അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ചേര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കുകയും അദ്ദേഹം അതിന്മേല്‍ രണ്ടു തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ സിപിഎം അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായി.

ഇതിനിടെ പൊലീസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും നടന്നതായി ആരോപണം ഉയര്‍ന്നു. രണ്ടു കുറിപ്പുകളാണ് മനോജിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍, അതില്‍ നിര്‍ദോഷമായ കുറിപ്പിന്റെ കാര്യം മാത്രമാണ് പൊലീസ് പുറത്തു പറയുന്നത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആര്‍ക്കും ഒരു പൈസയും കൊടുക്കാനില്ലെന്നും കൊടുക്കാനുള്ളത് ഗൂഗിള്‍ പേ ചെയ്തു കൊടുത്തുവെന്നുമാണ് ഈ കുറിപ്പിലുള്ളത്. പൊലീസ് വെളിച്ചത്തു കാണിക്കാത്ത മറ്റൊരു കുറിപ്പില്‍ ആത്മഹത്യയിലേക്ക് നയിച്ചവരുടെ പേര് വിവരങ്ങള്‍ ഉണ്ടെന്നും ആ കത്ത് പുറത്തു വന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവ് പ്രതിക്കൂട്ടിലാകുമെന്നുമാണ് പറയപ്പെടുന്നത്്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വില്ലേജ് ഓഫീസര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിന്റെ പങ്ക് പുറത്തു വന്നാല്‍ അത് കേരളമെമ്പാടും പാര്‍ട്ടിക്ക് ക്ഷീണമാകും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ് മനോജ്. സിപിഎമ്മിന്റെ ദളിത് സ്‌നേഹം പൊള്ളയാണെന്ന് തെളിയിക്കുന്നതാകും നേതാവിന്റെ പീഡനം മൂലമുള്ള മനോജിന്റെ ആത്മഹത്യ എന്നും പ്രചാരണം ഉണ്ടാകും. അതിനിടെ സ്ഥലം എം.എല്‍.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും മനോജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…