
കമ്പം (തമിഴ്‌നാട്): ഇരുചക്രവാഹനത്തില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തമപാളയത്തിന് സമീപം കോകിലപുരം സ്വദേശികളായ അരുണ്‍ (19), കാര്‍ത്തിക് (33), കോമ്പൈ സ്വദേശി ശിവപ്രകാശ് (38), വിരുദുനഗര്‍ ജില്ലയിലെ മാംസാപുരം സ്വദേശി കറുപ്പസാമി (38) എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് 8 കിലോ കഞ്ചാവ് കണ്ടെടുത്തു.
കേരളത്തിലേക്ക് ഇരുചക്രവാഹനങ്ങളില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്പം പൊലീസ് കമ്പം കെ.കെ. പട്ടി റോഡില്‍ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ് കഞ്ചാവ് എത്തിച്ചത്. ചോദ്യം ചെയ്യലില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി കേരളത്തില്‍ എത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍പന നടത്തി വന്നിരുന്നതായി ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.