കഞ്ചിക്കോട് ബ്രൂവറി: സര്‍ക്കാര്‍ വിശ്വാസവഞ്ചന നടത്തുന്നു: കെ.സുരേന്ദ്രന്‍

0 second read
Comments Off on കഞ്ചിക്കോട് ബ്രൂവറി: സര്‍ക്കാര്‍ വിശ്വാസവഞ്ചന നടത്തുന്നു: കെ.സുരേന്ദ്രന്‍
0

തിരുവനന്തപുരം: ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മദ്യനയത്തെ സംബന്ധിച്ച എല്‍ഡിഎഫിന്റെ 2016ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണിത്. വലിയ അഴിമതി ലക്ഷ്യമിട്ടുള്ള നടപടി ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് കാരണമാവും. ഡല്‍ഹി മദ്യനയ അഴിമതിയില്‍ പങ്കുള്ള കമ്പനിയുമായുണ്ടാക്കിയ കരാര്‍ സര്‍ക്കാരിന്റെ എല്ലാ വിശ്വാസതയും തകര്‍ക്കുന്നതാണ്.

ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ബ്രൂവറി അനുവദിച്ചത് അഴിമതിയാണെന്ന് എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ പൂര്‍ണമായും മദ്യലോബിക്ക് കീഴടങ്ങിയിരിക്കുകയാണ്. മദ്യലഭ്യത കുറയ്ക്കാനും, നിരോധനം പ്രോത്സാഹിപ്പിക്കാനും, ശക്തമായ നടപടികളിലൂടെയും പ്രചരണങ്ങളിലൂടെയും മദ്യത്തിനെതിരായ പൊതുജന അവബോധം വളര്‍ത്താനും ശ്രമിക്കേണ്ട സര്‍ക്കാര്‍ തങ്ങളുടെ കടമ മറന്നിരിക്കുകയാണ്. ബാറുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് എട്ടുവര്‍ഷം കൊണ്ട് ബാറുകളുടെ എണ്ണം 29ല്‍ നിന്നും ആയിരത്തില്‍ കൂടുതല്‍ എത്തിച്ചു. പാലക്കാടിനെ പോലെ ജലലഭ്യത കുറഞ്ഞ ജില്ലയില്‍ ബ്രൂവറി വരുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. ഭൂഗര്‍ഭ ജലദൗര്‍ലഭ്യം കൂട്ടുവാന്‍ മാത്രമേ ഇത് കാരണമാവുകയുള്ളൂ. 2018ലും 2020ലും പിന്‍വാതിലിലൂടെ ബ്രൂവറി കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ട പിണറായി വിജയന്‍ വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. 2011ല്‍ യുഡിഎഫ് കൊണ്ടുവന്ന മദ്യനയ അഴിമതിക്ക് സമാനമാണിത്. ബാര്‍ക്കോഴ അഴിമതിക്ക് ശേഷം വലിയ കുംഭകോണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…