
തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന് അര്‍ഹതപ്പെട്ട നീതി നിഷേധിക്കുന്നത് ഭരണഘടനാ ലംഘനവും അധാര്‍മ്മികതയും ആണന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃതത്തില്‍ ജനുവരി 29 ന് തിരുവല്ലയില്‍ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര യുടെ സമാപനം കുറിച്ച നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായി അദ്ദേഹം. െ്രെകസ്തവര്‍ക്കെതിരായ നിയമ നിര്‍മ്മാണങ്ങള്‍ ഒന്നിച്ച് നിന്ന് ചെറുത്ത് തോല്പിക്കണം. വിദ്യാഭ്യസ തൊഴില്‍ മേഖലകളില്‍ ദലിത് ക്രൈസ്തവരുപ്പെടെയുള്ള ജനവിഭാഗങ്ങളെ സര്‍ക്കാര്‍ തികച്ചും അവഗണിക്കുകയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഒരു തൊഴില്‍ ചെയ്യുന്ന ആളുകളെ രണ്ട് വിഭാഗമായി തരം തിരിക്കുന്ന അനീതി ഉത്കണ്ഠാകുലമാണെന്നും പൂര്‍ണ സമയ സുവിശേഷകര്‍ക്ക് ക്ഷേമനിധി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശി തരൂര്‍ എം പി, കെ സി സി ജനറല്‍ സെക്രട്ടറിയും നീതി യാത്രക്യാപ്റ്റനുമായ ഡോ.പ്രകാശ് പി തോമസ്,കെ സി സി ട്രഷറര്‍ റവ.ഡോ.റ്റി ഐ ജെയിംസ്, വൈസ് പ്രസിഡന്റ് ഷിബി പീറ്റര്‍, സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ ജോണ്‍ വില്യം പൊളിമെറ്റ്‌ല, മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പ, ബിഷപ്പ് ഡോ.ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. സെല്‍വ ദാസ് പ്രമോദ്, ബിഷപ്പ് ഡോ.ഓസ്റ്റിന്‍ എം എ പോള്‍, ലൂഥറന്‍ സഭ സിനഡ് പ്രസിഡന്റ് റവ.മോഹനന്‍ മാനുവേല്‍, ഇസി ഐ ബിഷപ്പ് കമ്മിസറി റവ. ഹെന്‍ട്രി ഡി ദാവീദ്, കെ സി സി ക്ലര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ റവ.എ .ആര്‍ നോബിള്‍, എന്നിവര്‍ പ്രസംഗിച്ചു.
ആയിരങ്ങള്‍ പങ്കെടുത്ത സെക്രട്ടറിയറ്റ് മാര്‍ച്ച് പാളയം എല്‍ എം എസ് പള്ളി പരിസരത്ത് നിന്ന് സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ ജോണ്‍ വില്യം പൊളിമെറ്റ്‌ല ഉദ്ഘാടനം ചെയ്തു. സാല്‍വേഷന്‍ ആര്‍മി ചീഫ് സെക്രട്ടറി ലെഫ്.കേണല്‍ ജെ.ഡാനിയേല്‍ ജെ.രാജ്, പേഴ്‌സണല്‍ സെക്രട്ടറി ലെഫ്.കേണല്‍ സജു ഡാനിയേല്‍, കെ സി സി മുന്‍ ട്രഷറര്‍ റവ. എല്‍.റ്റി പവിത്ര സിങ്, കെ സി സി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ധന്യാ ജോസ്, ക്ലര്‍ജി കമ്മീഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ.സജി മേക്കാട്ട്, മേജര്‍ റ്റി.ഇ.സ്റ്റീഫന്‍സണ്‍, ഷിബു.കെ., റവ.ഡോ.ജെ.ഡബ്‌ളിയു പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുക, ന്യുനപക്ഷ സ്‌ക്കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുക, ദലിത് െ്രെകസ്തവ വിദ്യാര്‍ത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നല്‍ക്കുക, പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന നീതി യാത്ര കെ സി സി ജനറല്‍സെക്രട്ടറി ഡോ.പ്രകാശ് പി തോമസാണ് നയിച്ചത്.