ഇസ്രായേല്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

0 second read
Comments Off on ഇസ്രായേല്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
0

തിരുവല്ല: ഇസ്രായേലില്‍ അതിക്രമിച്ച് കടന്ന് നിരപരാധികളായ ജനങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും തടവിലാക്കുകയും മൃതശരീരങ്ങളെപ്പോലും അപമാനിക്കുകയും ജനങ്ങളെ മനുഷ്യ കവചമാക്കി, അക്രമം തുടരുകയും ചെയ്യുന്ന കിരാതന്മാരായ ഹമാസ് ഭീകരരുടെ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും സ്വന്തം ജനത്തിന്റെ സംരക്ഷണത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തിന് പിന്തുണ നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സംസ്ഥാന നേതൃയോഗം പ്രസ്താവിച്ചു.

മതവികാരങ്ങളുണര്‍ത്തി നടത്തുന്ന ഭീകരതയെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി താലോലിക്കുന്നവര്‍ വലിയ വില നല്‌കേണ്ടി വരുമെന്നും എല്ലാ തരത്തിലുള്ള അക്രമങ്ങളെയും എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക മാനവധര്‍മ്മമാണെന്നും ഗാസയിലെ നിരപരാധികളായ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് മനുഷ്യ ഇടനാഴി ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ക്കും മേഖലയിലെ സമാധാനത്തിനും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കെ.സി.സി. നേതൃയോഗം പ്രസ്താവിച്ചു.

കെ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാര്‍ റവ. ഡോ. എല്‍. ടി. പവിത്രസിംഗ്, ജോജി പി. തോമസ്, സ്മിജു ജേക്കബ്, ലിനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…