എടത്വ: സി.പി.എം തലവടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നടന്നു
തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മുരിക്കോലുമുട്ട് കാഞ്ഞൂര്‍ മഠത്തില്‍ പരേതനായ കെ.രാമകൃഷ്ണന്റെ കുടുംബത്തിനാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. അഞ്ചു പെണ്‍കുട്ടികള്‍ക്കും ഭാര്യയ്ക്കും ഏക ആശ്രയമായിരുന്ന രാമകൃഷ്ണന്റെ മരണത്തോടു കൂടി ഏറെ അവര്‍ പ്രതിസന്ധിയിലായി.ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാവരും കൂട്ടായി നല്കിയ സഹകരണം കൊണ്ട് നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ നിര്‍വഹിച്ചു. നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് എ.പി.ലാല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിയേറ്റംഗം എ മഹേന്ദ്രന്‍, മുന്‍ എം.എല്‍ എ സി.കെ. സദാശിവന്‍, കെ.കെ. അശോകന്‍, ജി.ഉണ്ണികൃഷ്ണന്‍, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായര്‍, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ ജോജി ജെ വൈലപള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ അംഗങ്ങളായ ബിന്ദു ഏബ്രഹാം, കലാമധു, നിര്‍മ്മാണ കമ്മിറ്റി സെക്രട്ടറി എം.കെ.സജി, ട്രഷറാര്‍ ബി. രമേശ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ പി.വി.രവീന്ദ്രനാഥ്, ചന്ദ്രമോഹന്‍ പര്യാത്ത്, ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ,തലവടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഇ ഏബ്രഹാം, എം.കെ രാജു, രമേശ് വി.ദേവ് , അനീഷ് മാത്യൂ, ഡി. ദീപകുമാര്‍, എന്‍.പി.രാജന്‍, നാരായണന്‍ നായര്‍ പുന്നാമ്പില്‍, സദാനന്ദന്‍ പാലപറമ്പില്‍, പി.ഡി.സുരേഷ്, രജീഷ് കുമാര്‍ പൊയ്യാലുമാലില്‍ എന്നിവര്‍ സംബന്ധിച്ചു.ചടങ്ങില്‍ സ്‌നേഹ വീടിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ കെ.ശ്യാംകുമാറിനെ ചടങ്ങില്‍ ആദരിച്ചു.