
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്ന അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളിലായി ചികിത്സയിലായരുന്നു.
കര്‍ണാടക സംഗീതജ്ഞനായിരുന്ന കെ ജി ജയന്‍ സിനിമയും ഭക്തിഗാനങ്ങളുമടക്കം ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. നടന്‍ മനോജ് കെ ജയന്‍ മകനാണ്.
1934 നവംബര്‍ 21ന് കോട്ടയം നാഗമ്ബടം കടമ്ബൂത്ര മഠത്തില്‍ ഗേപാലന്‍ തന്ത്രിയുടേയും പൊന്‍കുന്നം തകടിയേല്‍ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ആറാം വയസിലായിരുന്നു ജയന്‍ സംഗീതം പഠിച്ച് തുടങ്ങിയത്. 10ാം വയസിലായിരുന്നു അരങ്ങേറ്റം. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമയില്‍ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ പാസായി. കോട്ടയം കാരാപ്പുഴ ഗവ എല്‍ പി സ്‌കൂളില്‍ അധ്യാപകനായി ജോലിക്ക് കയറിയെങ്കിലും സംഗീതത്തോടുള്ള താത്പര്യം കാരണം ആ ജോലി രാജി വെച്ചു.
സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞനായിരുന്നു കെജി ജയന്‍. ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനായ കെ ജി വിജയനൊപ്പമായിരുന്നു കച്ചേരികള്‍ അവതരിപ്പിച്ചത്. ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടന്‍ ജോസ് പ്രകാശ് ആയിരുന്നു. ശബരിമല നട തുറക്കുമ്‌ബോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നട തുറന്നു’ എന്ന ഗാനത്തിന് ഇരുവരും ചേര്‍ന്നാണ് ഒരുക്കിയത്.
ചെമ്‌ബൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലായിരുന്നു ഇരുവരുടേയും പരിശീലനം. ഈ സമയത്ത് തന്നെ നിരവധി ഗാനങ്ങള്‍ ഇരുവരും ചിട്ടപ്പെടുത്തിയിരുന്നു. ‘നക്ഷത്രദീപങ്ങള്‍’, ‘മാണിക്യവീണ’, ‘ശ്രീകോവില്‍ നടതുറന്നു’, ‘മാളികപ്പുറത്തമ്മ’ തുടങ്ങിയ ഗാനങ്ങള്‍ക്ക് ഇരുവരും ചേര്‍ന്നാണ് സംഗീതമൊരുക്കിയത്.
1988 ല്‍ വിജയന്‍ അന്തരിച്ചു. സഹോദരന്റെ വിയോഗത്തോടെ തനിച്ചായെങ്കിലും അദ്ദേഹം സംഗീത കച്ചേരികളെല്ലാം സജീവമായിരുന്നു. ഇരുപതോളം സിനിമകള്‍ക്ക് കെജി ജയന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിച്ചുണ്ട്. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാര്‍ ആണ് ആദ്യസിനിമ. കെ ജി ജയന്‍ ഈണമിട്ട മയില്‍പ്പീലി എന്ന ഭക്തിഗാന ആല്‍ബം ഇന്നും മലയാളികള്‍ക്ക് പ്രീയപ്പെട്ടതാണ്. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.