മദ്യപാനത്തിനിടെ തര്‍ക്കം: യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

0 second read
Comments Off on മദ്യപാനത്തിനിടെ തര്‍ക്കം: യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
0

പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവാവിനെ തടിക്കഷണം കൊണ്ട് മര്‍ദ്ദിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 75000 രൂപ പിഴയും. വി കോട്ടയം ആഴക്കൂട്ടം വല്ലൂര്‍ വിളയില്‍ വീട്ടില്‍ താമസിച്ചുവന്ന തിരുവനന്തപുരം വാമനപുരം സ്വദേശി ക്ലമെന്റി(30) നെ കൊലപ്പെടുത്തിയ തിരുവനന്തപുരം വട്ടപ്പാറ കഴുനാട് കിഴക്കേമുക്കോല മഞ്ഞാകോട് കോളനിയില്‍ പ്രകാശി(39)നെയാണ് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 1 ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. 2011 ല്‍ കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ക്ലമെന്റിന്റെ പിതാവിനോ മാതാവിനോ നല്‍കണം.

പ്രകാശിനും മറ്റു തൊഴിലാളികള്‍ക്കും ഒപ്പം താമസിച്ച് ടാറിങ് ജോലി ചെയ്തു വരികയായിരുന്നു ക്ലമെന്റ്. 2011 മേയ് ആറിന് പകല്‍ ഇരുവരും മദ്യപാനത്തിനിടെ വഴക്കുണ്ടായി. വൈകിട്ട് വാക്കുതര്‍ക്കവും തുടര്‍ന്ന് അടിപിടിയും നടന്നു. പിറ്റേന്ന് പുലര്‍ച്ചെ നാലു മണിയോടെ വീടിന്റെ സിറ്റൗട്ടില്‍ വച്ച് തടികഷണം കൊണ്ട് തലക്കടിക്കുകയായിരുന്നു. താഴെ വീണ ക്ലമന്റിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോന്നി എസ്.ഐ മാരായിരുന്ന സാം ടി. സാമൂവല്‍, എസ്. ന്യൂമാന്‍ എന്നിവരും തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എ. ആന്റണിയും അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…