
റാന്നി: കുടമുരുട്ടി ചണ്ണയില്‍ പതാക്ക് യോഹന്നാന്റെ വീട്ടില്‍ നിന്നും രാജാവെബാലയെ പിടികൂടി. ഞായര്‍ രാവിലെ യോഹന്നാനും കുടുംബവും പള്ളിയില്‍ പോയി തിരിച്ചു വരുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ രാജവെമ്പാലയെ കാണുകയായിരുന്നു. ഉടന്‍തന്നെ വനം വകുപ്പില്‍ വിവരം അറിയിച്ചു. 11.30 ഓടെ റാന്നി വനം വകുപ്പിന്റെ ദ്രുത കര്‍മ്മ സേന സ്ഥലത്തെത്തുകയും രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ വീടിന്റെ അടുക്കളയില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഈ മേഖലയില്‍ ഇഴ ജന്തുക്കള്‍ മുതല്‍ കാട്ടാനയുടെയും കടുവായുടെയും വരെ ശല്യമുണ്ട്. വനംവകുപ്പ് പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉള്‍ വനത്തില്‍ തുറന്നു വിട്ടു.