അബുദാബി: യുഎഇ നാഷണല്‍ കെഎംസിസി യുടെ 2022-25 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനെ അടിസ്ഥാനമാക്കി അബുദാബി പത്തനംതിട്ട ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഇതാദ്യമായാണ് ഒരു സംസ്ഥാന കെഎംസിസി ക്കു കീഴില്‍ പത്തനംതിട്ട ജില്ലക്ക് കെഎംസിസി ഘടകം രൂപീകൃതമാവുന്നത്.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സൗത്ത് സോണ്‍ കെഎംസിസി പ്രസിഡന്റ് ഷാനവാസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സംസഥാന കെഎംസിസി സെക്രട്ടറി എ. സഫീഷ് യോഗം ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലാ പ്രസിഡണ്ടന്റായി ഫൈസല്‍ പി ജെ റാന്നി , ജനറല്‍ സെക്രട്ടറിയായി ഹാഷിം മേപ്പുറത്ത് ആറന്മുള, ട്രഷററായി മുഹമ്മദ് ഫൈസല്‍ റാന്നി എന്നിവരെയും വൈസ് പ്രസിഡന്റ് മാരായി നദീര്‍ കാസിം റാന്നി, അനൂപ് കവലക്കല്‍ തിരുവല്ല, ബഷീര്‍ റാവുത്തര്‍ അടൂര്‍ , അന്‍സാദ് ടി അസീസ് റാന്നി, സെക്രട്ടറിമാരായി അന്‍സല്‍ അബ്ദുല്‍ കരീം ആറന്മുള , ഷാരൂഖ് ഷാജഹാന് കോന്നി, ആസിഫ് അബ്ദുല്ല അടൂര്‍, അനീഷ് ഹനീഫ അടൂര്‍ തുടങ്ങിയവരേയും തെരഞ്ഞെടുത്തു.
ഷാനവാസ് പുളിക്കലാണ് മുഖ്യ രക്ഷാധികാരി. ജില്ലാ വനിതാ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റോഷ്ന ഷാനവാസ് ചെയര്‍പേഴ്സണായും ബീഗം ഷാദിയ ഷാജഹാന്, ഹാഷിമി നദീര്‍, അനൂസ് സബ്ജീദ്, ഷിഫാ ഫൈസല്‍ തുടങ്ങിയവര്‍ കണ്‍വീനര്‍മാരായും അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നു.
സംസ്ഥാന കെഎംസിസി സെക്രട്ടറി റഷീദ് പട്ടാമ്പി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബുദാബി സൗത്ത് സോണ്‍ കെഎംസിസി ട്രഷറര്‍ ഇസ്ഹാഖ് നദ്വി, തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് നിസാമുദീന്‍ പനവൂര്‍, കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ നിയുക്തകമ്മിറ്റിക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യോഗത്തില്ഫൈസല് പി.ജെ. സ്വാഗതവും മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.