ഇനി ആനത്താവളത്തില്‍ തലപ്പൊക്കമുള്ള താപ്പാനയില്ല: എരണ്ടക്കെട്ട് ബാധിച്ച് ചികില്‍സയിലായിരുന്ന കോടനാട് നീലകണ്ഠന്‍ ചരിഞ്ഞു

0 second read
Comments Off on ഇനി ആനത്താവളത്തില്‍ തലപ്പൊക്കമുള്ള താപ്പാനയില്ല: എരണ്ടക്കെട്ട് ബാധിച്ച് ചികില്‍സയിലായിരുന്ന കോടനാട് നീലകണ്ഠന്‍ ചരിഞ്ഞു
0

കോന്നി: ആനത്താവളത്തിന്റെ ഐശ്വര്യമായിരുന്ന കോന്നി സുരേന്ദ്രന് പകരക്കാരനായി വന്ന്, ഇവിടുത്തെ തലപ്പൊക്കമുള്ള ഏക താപ്പാനയായി മാറിയ നീലകണ്ഠന്‍ ചരിഞ്ഞു. 30 വയസായിരുന്നു. എരണ്ടക്കെട്ട് ബാധിച്ച് 27 ദിവസമായി ഫോറസ്റ്റ് വെറ്റിനറി ഡോ.ശ്യാം ചന്ദ്രന്റെ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇന്ന് ചരിഞ്ഞത്.

ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് കുങ്കിപരിശീലനം ലഭിച്ച മൂന്ന് ആനകളില്‍ ഒന്നാണ് നീലകണ്ഠന്‍. കോന്നി സുരേന്ദ്രനു പകരക്കാരനായി 2021 ഫെബ്രുവരിയിലാണ് നീലകണ്ഠന്‍ ആനത്താവളത്തിലെത്തിയത്.
നാട്ടുകാരുടെയും ആനപ്രേമികളുടെയും എതിര്‍പ്പ് അവഗണിച്ചാണ് കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായി മുതുമലയില്‍ കൊണ്ടുപോയത്. പരിശീലനത്തിനു ശേഷം തിരികെ കൊണ്ടുവരുമെന്ന അധികൃതരുടെ വാഗ്ദാനം ലംഘിക്കപ്പെട്ടു.

ആനപ്രേമികളുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുതുമലയില്‍ കോന്നി സുരേന്ദ്രനൊപ്പം കുങ്കി പരിശീലനം നേടിയ കോടനാട്ടെ നീലകണ്ഠനെ കോന്നിയ്ക്ക് നല്‍കിയത്. വയനാട് വടക്കനാട് ഭാഗത്ത് നാട്ടിലിറങ്ങിയ കൊമ്പനെ പിടികൂടിയതില്‍ നീലകണ്ഠനും ഉണ്ടായിരുന്നു.
നിലവില്‍ കോന്നി ആനത്താവളത്തിലെ ലക്ഷണമൊത്ത, തലയെടുപ്പുള്ള
താപ്പാനയായിരുന്നു നീലകണ്ഠന്‍. വിനോദ സഞ്ചാരികളുടെ മുഖ്യആകര്‍ഷണം

1996 ല്‍ മലയാറ്റൂര്‍ വനം ഡിവിഷനിലെ വടാട്ട് പാറ ഭാഗത്ത് പഴയ വാരിക്കുഴിയില്‍ നിന്നുമാണ് രണ്ട് വയസ് പ്രായമുള്ള നീലകണ്ഠനെ ലഭിക്കുന്നത്. 2018 വരെ കോടനാട്ട് ആനത്താവളത്തിലായിരുന്ന നീലകണ്ഠനെ കുങ്കി പരിശീലനത്തിനായി മുതമലയില്‍ അയച്ചു. സന്ധ്യയോടെ ആനത്താവളത്തില്‍ നിന്നും നീലകണ്ഠന്റെ ജഡം ക്രയിന്‍ ഉപയോഗിച്ച് വാഹനത്തില്‍ കയറ്റി കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…