സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ തള്ളി വീഴ്ത്തിയ കോയിപ്രം എസ്‌ഐ ഗ്ലാഡ്‌വിനെ കൊടുമണിലേക്ക് സ്ഥലം മാറ്റി

0 second read
Comments Off on സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ തള്ളി വീഴ്ത്തിയ കോയിപ്രം എസ്‌ഐ ഗ്ലാഡ്‌വിനെ കൊടുമണിലേക്ക് സ്ഥലം മാറ്റി
0

പത്തനംതിട്ട: ക്ഷേത്ര ഉല്‍സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ് സംബന്ധിച്ച തര്‍ക്കത്തിനിടെ സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ നടുറോഡില്‍ തള്ളി വീഴ്ത്തിയ കോയിപ്രം എസ്‌ഐ ഗ്ലാഡ്‌വിന്‍ എഡ്വേര്‍ഡിനെ സ്ഥലം മാറ്റി. കൊടുമണ്‍ സ്‌റ്റേഷനിലേക്കാണ് മാറ്റം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. എസ്‌ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 11 ന് വൈകിട്ട ആറരയോടെ പുല്ലാട് ജങ്ഷനില്‍ വച്ചാണ് എസ്‌ഐയും സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം എ.കെ. സന്തോഷ്‌കുമാറുമായി വാക്കേറ്റം ഉണ്ടായത്. പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള എഴുന്നളളത്ത് പുല്ലാട് ജങ്ഷനില്‍ എത്തിയപ്പോള്‍ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡില്‍ ഒരു വരിയാക്കണമെന്ന്
എസ്.ഐ നിര്‍ദേശിച്ചു. ക്ഷേത്രഭാരവാഹികള്‍ ഇതിനെ എതിര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകാന്‍ പോലിസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതാണ് എസ്‌ഐയെ പ്രകോപിപ്പിച്ചത്.

ഇവര്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ എസ്‌ഐ സന്തോഷ് കുമാറിനെ നെഞ്ചില്‍ പിടിച്ച് തള്ളി നീക്കാന്‍ ശ്രമിച്ചു. നില തെറ്റിയ സന്തോഷ് റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് വീണതെന്ന് പറയുന്നു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അഡ്വ. പിലിപ്പോസ് തോമസ് എന്നിവരുടെ നേതത്വത്തില്‍ പ്രകടനം നടത്തി. രണ്ടു ദിവസം ജില്ലാ പോലീസ് മേധാവി സ്ഥലത്തില്ലാതിരുന്നതിനാലാണ് നടപടി വൈകിയത്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …