പഴയ പാലം പൊളിച്ചു തുടങ്ങി: കോമളം കടവില്‍ പുതിയ പാലമൊരുങ്ങുന്നു: നല്ല പാലം നല്ല കാലം കൊണ്ടു വരുമെന്ന് എംഎല്‍എ

0 second read
Comments Off on പഴയ പാലം പൊളിച്ചു തുടങ്ങി: കോമളം കടവില്‍ പുതിയ പാലമൊരുങ്ങുന്നു: നല്ല പാലം നല്ല കാലം കൊണ്ടു വരുമെന്ന് എംഎല്‍എ
0

വെണ്ണിക്കുളം: കോമളം നല്ല പാലം നല്ല കാലം ജനങ്ങള്‍ക്കു സമ്മാനിക്കുമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വെണ്ണിക്കുളം ജങ്ഷനു സമീപം കോമളം പുതിയ പാലം നിര്‍മാണത്തിനു മുന്നോടിയായി പഴയ പാലം പൊളിക്കുന്നത് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോടും കൂടി മൊത്തം 11 മീറ്റര്‍ വീതിയോടും 132.6 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഒന്നര വര്‍ഷമാണ് നിര്‍മാണ കാലാവധി. റോഡ് ലെവലില്‍ ഉയര്‍ത്തി ഉന്നത നിലവാരത്തിലാണ് പാലം നിര്‍മിക്കുക.

2021 ഒക്ടോബര്‍ മാസത്തിലുണ്ടായ പ്രളയത്തിലാണ് കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നത്. ഇതോടെ പാലത്തെ ആശ്രയിച്ചിരുന്ന കോമളം, കുംഭമല, തുരുത്തിക്കാട്, അമ്പാട്ടുഭാഗം തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി. ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ഥം യാത്ര ചെയ്യേണ്ടവരും വലിയ പ്രയാസമാണ് അനുഭവിച്ചത്. ഇതിന് പരിഹാരം കാണാനാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലം നിര്‍മിക്കുന്നത്.

പുതിയ പാലം നിര്‍മാണത്തിന് 2022ലെ ബജറ്റില്‍ മതിയായ തുക വകയിരുത്തി ടെന്‍ഡര്‍ വിളിച്ചെങ്കിലും രണ്ടുതവണ ആരും പങ്കെടുത്തില്ല. തുടര്‍ന്ന് മൂന്നാമത്തെ ടെന്‍ഡറില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി 23 ശതമാനം അധികരിച്ച നിരക്കില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുകയായിരുന്നു. 10 ശതമാനത്തില്‍ കൂടുതല്‍ അധികരിച്ച നിരക്ക് ചീഫ് എന്‍ജിനീയര്‍മാരുടെ സമിതിക്ക് അംഗീകരിക്കാനാവാത്തതിനാല്‍ സര്‍ക്കാരിന്റെ അനുമതിക്ക് അയയ്ക്കുകയായിരുന്നു. മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയതിനേ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 10.18 കോടി രൂപ സാങ്കേതിക അനുമതിയും 12 കോടി രൂപ ഭരണാനുമതിയും ലഭിച്ചു. നടപടിക്രമങ്ങള്‍ കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടായത്. ഇനി കാലതാമസം ഉണ്ടാവാതിരിക്കുവാനുള്ള ജാഗ്രത ഏവരും കാട്ടണമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മനുഭായ് മോഹന്‍, ജോളി റെജി, മോളിക്കുട്ടി ഷാജി, രതീഷ് പീറ്റര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല, സിപിഎം ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ്, സി പി ഐ ഏരിയ സെക്രട്ടറി ബാബു പാലയ്ക്കല്‍, എന്‍സിപി പ്രതിനിധി ജോസ് കുറഞ്ഞൂര്‍, കേരള കോണ്‍ഗ്രസ് പ്രതിനിധി അനില്‍ എബ്രഹാം, പ്രസാദ് കൊച്ചുപാറയ്ക്കല്‍, ജനതാദള്‍ ജില്ലാ കമ്മറ്റി അംഗം ജയിംസ് വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറിമാരായ റെനി, അജിത് പ്രസാദ്, അലക്‌സ് തോമസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …