
പത്തനംതിട്ട: നാര്‍ക്കോട്ടിക് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന കൂടല്‍ സ്വദേശി സേലം ജയിലില്‍ മരിച്ചു. കൂടല്‍ തട്ടാകുടി നിരത്തുപാറ പ്ലാവിള വീട്ടില്‍ തമ്പി എന്നയാളാണ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മേയ് 22 മുതല്‍ ഇയാള്‍ സേലം ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.40 ന് ജയിലില്‍ വച്ച് മരണപ്പെടുകയായിരുന്നു. വിവരം ജയില്‍ അധികൃതര്‍ കൂടല്‍ പോലീസില്‍ അറിയിച്ചു.