പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ കൂടല്‍ പോലീസ് പ്രതിയെ ഉടനടി പിടികൂടി. പത്തനംതിട്ട അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജി ഭവനം വീട്ടില്‍ ബി. സജി (35)യെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയോട് പ്രതി പണം കടം ചോദിച്ചു.
പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ ദേഹത്ത് കടന്നുപിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് വായ് പൊത്തിപ്പിടിച്ചു, വീട്ടമ്മ എതിര്‍ത്തപ്പോള്‍ മുഖത്ത് തലയണ വച്ച് അമര്‍ത്തി ശ്വാസം മുട്ടിച്ചു.
പരുക്ക് സംഭവിച്ചതിനെതുടര്‍ന്ന് യുവതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞു കൂടല്‍ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. തണ്ണിത്തോട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി കെ വിജയരാഘവനാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
പ്രതിയെ മുറ്റാക്കുഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി കോടതിയില്‍ രേഖപെടുത്താന്‍ അപേക്ഷ സമര്‍പ്പിച്ചു. മറ്റ് നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ വീട്ടില്‍ നിന്നും തെളിവുകള്‍ പോലീസ് ശേഖരിച്ചിരുന്നു. കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ്.ഐമാരായ ലുലു രവീന്ദ്രന്‍, അനില്‍കുമാര്‍, എസ്.സി.പി.ഓമാരായ അജേഷ് ,ശരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.