ഡിവൈ.എസ്.പി തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു: കോട്ടയത്ത് ഗ്രേഡ് എസ്‌ഐ നാടുവിടാന്‍ കാരണമായത് മേലധികാരിയുടെ പീഡനം: കേട്ടു കൊണ്ട് നിന്ന സഹപ്രവര്‍ത്തകന്‍ അന്വേഷണം വന്നപ്പോള്‍ തെറ്റായി സാക്ഷി പറഞ്ഞു

0 second read
Comments Off on ഡിവൈ.എസ്.പി തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു: കോട്ടയത്ത് ഗ്രേഡ് എസ്‌ഐ നാടുവിടാന്‍ കാരണമായത് മേലധികാരിയുടെ പീഡനം: കേട്ടു കൊണ്ട് നിന്ന സഹപ്രവര്‍ത്തകന്‍ അന്വേഷണം വന്നപ്പോള്‍ തെറ്റായി സാക്ഷി പറഞ്ഞു
0

കോട്ടയം: കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അയര്‍ക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ. രാജേഷ് നാടുവിട്ടതിന് പിന്നില്‍ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് പരാതി. ഉന്നത ഉേദ്യാഗസ്ഥന്റെ സുഹൃത്തിന്റെ മക്കളെ വെളളം കയറിയ വീട്ടില്‍ നിന്നും പോലീസ് വാഹനത്തില്‍ കയറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചില്ലെന്ന് പറഞ്ഞ് ഡിവൈ.എസ്.പി, ഓഫീസില്‍ വിളിച്ചു വരുത്തി അസഭ്യം വിളിയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്തതാണ് നാടുവിടാന്‍ കാരണമെന്ന് രാജേഷിന്റെ മൊഴിയില്‍ പറയുന്നു.

കഴിഞ്ഞ 14 ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു എസ് ഐ. എന്നാല്‍ ഇദ്ദേഹം രാത്രി വൈകിയും വീട്ടിലെത്തിയില്ല. തുടര്‍ന്ന് ന്ധുക്കള്‍ അയക്കുന്നം പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു.  അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന് നേരത്തെ മെമ്മോ നല്‍കിയിരുന്നതായി പറയപ്പെടുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

15 ന് രാവിലെ ഏറ്റുമാനൂരമ്പലത്തില്‍ പോയി പ്രാര്‍ഥിച്ച ശേഷം 10.45 ന് മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പീരുമേടിന് പോയി. അവിടെ നിന്ന് വെകിട്ട് 3.30 ന് റാന്നിയില്‍ ചെന്ന് ലോഡ്ജില്‍ മുറിയെടുത്തു. 16 ന് രാവിലെ 10.45 ന് മുറി വെക്കേറ്റ് ചെയ്തു എരുമേലിയിലുള്ള സുഹൃത്തിനെ കാണാന്‍ പോയി. അവന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ റാന്നി വഴി തിരുവല്ലയില്‍ ചെന്നു. അവിടെ സഹപാഠിയുടെ വീട്ടില്‍ തങ്ങി 17 ന് രാവിലെ ഏഴിന് കോട്ടയം  വെസ്റ്റ് പോലീസില്‍ എത്തിച്ചേര്‍ന്നുവെന്നുമാണ് മൊഴി.

പോലീസ് ഉന്നതന്റെ സുഹൃത്തിന്റെ മക്കളെ വെള്ളക്കെട്ടുള്ള സ്ഥലത്ത് നിന്നും പോലീസ് വാഹനത്തില്‍ ചാലുകുന്നില്‍ എത്തിക്കാനായിരുന്നു രാജേഷിന് കിട്ടിയ നിര്‍ദേശം.  ഇതിന്‍ പ്രകാരം സ്‌റ്റേഷനില്‍ നിന്ന് പറഞ്ഞ സ്ഥലത്ത് ചെന്നപ്പോള്‍ വാഹനം പോകാത്ത വിധം വെള്ളം കയറി കിടക്കുകയായിരുന്നു. ഇതിനിടെ അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ മുത്തച്ഛന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ കുട്ടികളെ അദ്ദേഹം തന്നെ കൊണ്ടു പൊയ്‌ക്കോളാമെന്നും എന്നോട് തിരിച്ചുപൊക്കോളാനും  പറഞ്ഞു. തുടര്‍ന്ന് താന്‍ വിവരം സ്‌റ്റേഷനില്‍ റൈറ്ററെ വിളിച്ച് അറിയിക്കുകയും പട്രോളിങ് വാഹനത്തില്‍ മടങ്ങിപ്പോവുകയും ചെയ്തു. അപ്പോള്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ച് രാജേഷേ ഒരു കാര്യം ഏല്‍പ്പിച്ചാല്‍ ഇങ്ങനെയാണോ ചെയ്യുന്നത് എന്ന് ചോദിച്ചു. നടന്ന കാര്യം ഇന്‍സ്‌പെക്ടറെ അറിയിച്ചു.

അടുത്ത ദിവസം ഗോപന്‍ എന്ന പോലീസുകാരന്‍ വീട്ടില്‍ വന്ന് ഡിവൈ.എസ്.പിയെ ചെന്നു കാണണമെന്ന് അറിയിച്ചു. ഡിവൈ.എസ്.പി ഓഫീസില്‍ ചെന്നപ്പോള്‍ എസ്‌ഐ ഉദയന്‍ അവിടെ ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് അവരെ ജീപ്പില്‍ കൊണ്ടു വരാതിരുന്നത് എന്ന് ഡിവൈ.എസ്.പി എം.ടി. മുരളി ചോദിച്ചു. വെള്ളം കയറിക്കിടന്നതിനാല്‍ വാഹനം പോകില്ലെന്ന് പറഞ്ഞു. താന്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ ജീപ്പ് വെള്ളത്തിലിറക്കിയതും 25,000 രൂപയ്ക്ക് വാഹനം പണിതതുമായ കഥകള്‍ പറഞ്ഞു. തുടര്‍ന്ന് തന്തയ്ക്കും തള്ളയ്ക്കും വിളിക്കുമെന്നും താനിവിടെ അറ്റാക്ക് വന്ന് വീഴുന്ന രീതിയില്‍ സംസാരിക്കാന്‍ തനിക്ക് അറിയാമെന്നും പറഞ്ഞുവെന്ന് രാജേഷിന്റെ മൊഴിയിലുണ്ട്. രാജേഷിന്റേതായി പുറത്തു വന്നിരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ ഡിവൈ.എസ്.പി തന്തയ്ക്കും തള്ളയ്ക്കും വിളിച്ചുവെന്നാണ്  പറയുന്നത്. ഇതില്‍ നിന്നുണ്ടായ മാനസിക ബുദ്ധിമുട്ട് കാരണമാണ് താന്‍ നാടുവിട്ടതെന്നും പറയുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് വകുപ്പു തല  അന്വേഷണം നടക്കുകയാണ്. ഡിവൈ.എസ്പിയുടെ ചാരനായി നില്‍ക്കുന്നകയാണ് സഹപ്രവര്‍ത്തകനായ ഉദയന്‍ എന്നാണ് രാജേഷ് പറയുന്നത്. അദ്ദേഹത്തിന്റെ മുന്നില്‍ വച്ചാണ് ഡിവൈ.എസ്പി തന്നെ അധിക്ഷേപിച്ചത്. 92 വയസുള്ള മാതാവിന്റെ ചികില്‍സയ്ക്കായി ശമ്പളമില്ലാത്ത അവധി എടുക്കാന്‍ നോക്കിയിട്ട് അനുവദിച്ചില്ല. താന്‍ ഇന്നോവ കാറില്‍ ഡ്യൂട്ടിക്ക് വരുന്നുവെന്നതാണ് ഇവരുടെ പ്രശ്‌നം. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു. അതിനായി ഫോണ്‍കാള്‍ ഡീറ്റൈയ്ല്‍സ് എടുത്തു. അതിലുളള നമ്പരില്‍ പറയുന്നവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നു. പല തരത്തിലുള്ള മാനസിക പീഡനമാണ് ഡിവൈ.എസ്പി നടത്തുന്നതെന്നും രാജേഷ് പറയുന്നു.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…