കോവിഡും വാക്‌സിനും ചേര്‍ന്ന് മനുഷ്യകുലത്തെ ഒരു വഴിക്കാക്കി എന്ന ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ദീര്‍ഘകാലം കോവിഡ് ബാധിച്ചവരില്‍ 59 ശതമാനം പേര്‍ക്കും അവയവങ്ങള്‍ക്ക് തകരാറുണ്ടാകുന്നുവെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞാണ് അവയങ്ങള്‍ക്ക് തകരാറുകള്‍ കണ്ടെത്തിയിട്ടുള്ളത്. ദീര്‍ഘകാലത്തേക്കു നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെ ഒന്നിലധികം അവയവങ്ങളെ രോഗം ബാധിച്ചു. പല അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമത കോവിഡ് ബാധിച്ച് ആറോ പന്ത്രണ്ടോ മാസങ്ങള്‍ കൊണ്ട് കുറയുന്നതായും പഠനം കണ്ടെത്തി.
12 മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളിലാണ് അവയവ വൈകല്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഇവരില്‍ കടുത്ത ശ്വാസതടസവും, കോഗ്‌നിറ്റീവ് ഡിസോര്‍ഡറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 536 രോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 13 ശതമാനം പേരും കോവിഡ്19 ന് ആശുപത്രിയില്‍ ചികില്‍സ തേടിയവരാണ്. പഠനത്തില്‍ പങ്കെടുത്തവരില്‍ 32 ശതമാനം പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
536 രോഗികളില്‍ 331 പേരിലും പ്രാഥമിക രോഗനിര്‍ണയം നടത്തി ആറ് മാസത്തിന് ശേഷം അവയവങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം നേരിട്ടതായി കണ്ടെത്തി. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ രോഗികളില്‍ ആറുമാസത്തിനു ശേഷം ഫോളോ അപ്പ് പഠനവും നടത്തി. എംആര്‍ഐ സ്‌കാന്‍ നടത്തി അവയവങ്ങളുടെ അവസ്ഥ കൂടുതല്‍ അപഗ്രഥിക്കുകയും ചെയ്തു. ‘ഞങ്ങളുടെ പഠനത്തില്‍ പങ്കാളികളായ പല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍പ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പങ്കെടുത്ത 172 പേരില്‍ 19 പേരില്‍ ശരാശരി 180 ദിവസത്തിനുള്ളിലോ ഫോളോഅപ്പ് ചെയ്തപ്പഴോ രോഗലക്ഷണങ്ങള്‍ കണ്ടെത്തി’ യുകെയിലെ യുസിഎല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സിലെ ക്ലിനിക്കല്‍ ഡാറ്റാ സയന്‍സ് പ്രൊഫസറും പഠനം നടത്തിയ അംഗങ്ങളില്‍ ഒരാളുമായ അമിതാവ ബാനര്‍ജി പറഞ്ഞു.
‘ദീര്‍ഘകാലത്തേക്ക് നീണ്ടു നില്‍ക്കുന്ന കോവിഡ് ബാധിച്ച അഞ്ചില്‍ മൂന്ന് പേര്‍ക്കും കുറഞ്ഞത് ഒരു അവയവത്തിനെങ്കിലും വൈകല്യമുണ്ടെന്നും നാലില്‍ ഒരാള്‍ക്ക് രണ്ടോ അതിലധികമോ അവയവങ്ങള്‍ക്ക് വൈകല്യമുണ്ടെന്നും ചിലയാളുകള്‍ക്ക് ഇത്തരം രോഗലക്ഷണങ്ങളില്ലെന്നും ഞങ്ങള്‍ കണ്ടെത്തി’, ബാനര്‍ജി കൂട്ടിച്ചേര്‍ത്തു
കോവിഡ് 19 വാക്‌സിന് ഒന്നിലധികം പാര്‍ശ്വഫലങ്ങളുണ്ടെന്ന വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി അടുത്തിടെ അറിയിച്ചിരുന്നു. ശ്വാസതടസ്സം, നെഞ്ചുവേദന, കൈകാലുകളിലെ വേദന അല്ലെങ്കില്‍ നീര്‍വീക്കം, കണ്ണുകളിലെ വേദന, കാഴ്ച മങ്ങല്‍, മാനസിക നിലയിലെ മാറ്റം, മസ്തിഷ്‌ക വീക്കം എന്നിവയും പാര്‍ശ്വഫലങ്ങളായി ചൂണ്ടികാണിക്കുന്നു. പൂനെയിലെ വ്യവസായി പ്രഫുല്‍ സര്‍ദയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഒരു ബില്യണിലധികം ഇന്ത്യക്കാരില്‍ കുത്തിവച്ച കോവിഡ് 19 വാക്‌സിനുകള്‍ക്ക് ‘ഒന്നിലധികം പാര്‍ശ്വഫലങ്ങള്‍’ ഉണ്ടാകാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും മറുപടി നല്‍കി.