രാത്രിയില്‍ കനത്ത മഴയില്‍ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ലൈന്‍മാന്‍ 11 കെ.വി. ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

0 second read
Comments Off on രാത്രിയില്‍ കനത്ത മഴയില്‍ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ലൈന്‍മാന്‍ 11 കെ.വി. ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു
0

റാന്നി: രാത്രിയില്‍ കനത്ത മഴയ്ക്കിടെ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു.പെരുനാട് സെക്ഷനിലെലൈന്‍മാന്‍ ആങ്ങമൂഴി പടിഞ്ഞാറ്റിന്‍കര രാജന്റെ സി.ആര്‍. അജികുമാര്‍ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ നാറാണംമൂഴി പഞ്ചായത്തിലെ തോണിക്കടവ് വന്നിരിപ്പന്‍മൂഴി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലെ വൈദ്യൂതി തകരാര്‍ പരിഹരിക്കുന്നതിനിടയിലാണ് 11 കെ വി ലൈനില്‍ നിന്നും ഷോക്കേറ്റത്. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു ജീവിനക്കാര്‍ ചേര്‍ന്ന് പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അജികുമാര്‍ മരിച്ചു.

കനത്ത മഴയിലുംവൈദ്യൂതി തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നിതിനിടയിലാണ് ഷോക്കേറ്റത്. പെരുനാട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ്എന്‍ജിനിയറും ഇലക്ട്രിക്ക് ഇന്‍സ്‌പെക്ടറും സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. സേഫ്റ്റി വിങ്ങിന്റെ പരിശോധനയും തെളിവെടുപ്പും ഉണ്ടാവും.

ബുധനാഴ്ച വൈകിട്ട് മൂന്നോടെ പെരുനാട്കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലും അഞ്ചിന് കക്കാട് സെക്ഷന്‍ ഓഫീസിലും തുടര്‍ന്ന് ആങ്ങമൂഴി എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലുംഅജികുമാറിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചു. സംസ്‌കാരം വ്യാഴം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍. അമ്മ: ലീലാമ്മ. ഭാര്യ: ശ്രീജ, മക്കള്‍ ശ്രീഹരി, ശ്രീദേവ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…