അട്ടത്തോട്ടില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍ടി.സി ബസ് കുഴിയില്‍ വീണു: ആറു പേര്‍ക്ക് പരുക്ക്

0 second read
Comments Off on അട്ടത്തോട്ടില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍ടി.സി ബസ് കുഴിയില്‍ വീണു: ആറു പേര്‍ക്ക് പരുക്ക്
0

പമ്പ: അയ്യപ്പഭക്തര്‍ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ അതിവേഗരക്ഷാപ്രവര്‍ത്തനത്തില്‍ മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പമ്പ, നിലയ്ക്കല്‍ സ്‌റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരും പങ്കുചേര്‍ന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തന്മാരുമായി പമ്പയില്‍ നിന്ന് നിലക്കിലേക്ക് ചെയിന്‍ സര്‍വീസ് നടത്തിയ ബസാണ് അട്ടത്തോടിന് സമീപം രാവിലെ 10 മണിയോടെ നിയന്ത്രണം വിട്ട് ഇടതുവശത്തെ കുഴിയിലേക്കിറങ്ങിയത്. ചെറിയൊരു മരത്തില്‍ തട്ടി ബസ് നിന്നു.

കര്‍ണാടക സ്വദേശി എന്‍ ബി തുമ്മിനക്കട്ടി (73), തമിഴ്‌നാട് സ്വദേശികളായ ധരണി ബാലന്‍ ( 12 ) മുരുകേശന്‍( 44), കുമാര്‍ (40 ), സുരേഷ് (45 )കോഴിക്കോട് സ്വദേശി ജയകുമാര്‍ (53 )എന്നിവര്‍ക്ക് പരുക്കേറ്റു. വിവരമറിഞ്ഞു പമ്പ, നിലയ്ക്കല്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസും, മോട്ടോര്‍ വാഹനവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമെത്തി. പരുക്കു പറ്റിയവരെ നിലയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ ലഭ്യമാക്കിയ ശേഷം കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഴിയിലേക്ക് വീണ ബസ് റിക്കവറി ക്രെയിനുകള്‍ ഉപയോഗിച്ച് പുറത്തെടുത്ത് സ്ഥലത്തു നിന്നും നിലയ്ക്കലിലേക്ക് മാറ്റി ഗതാഗതം ഉടനടി പുനസ്ഥാപിക്കുകയും ചെയ്തു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കൊടുമണില്‍ നിന്ന് കാണാതായ ഓട്ടോഡ്രൈവര്‍ പട്ടാഴിയില്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍

കൊടുമണ്‍: ചിരണിക്കല്‍ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റി…