
ശബരിമല: തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസിബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്. യാത്രക്കാരില്‍ കൂടുതലും തമിഴ്നാട് സ്വദേശികളാണ്. ചാലക്കയത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. എരുമേലിക്ക് പോയ ബസും നിലക്കല്‍ നിന്നും പമ്പയ്ക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ബസുകളുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. ഡ്രൈവര്‍മാര്‍ക്ക് ചെറിയ പരുക്കുണ്ട്.
ഡ്രൈവര്‍മാരില്‍ ഒരാളെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലെ തടസം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പമ്പാവാലിക്ക് സമീപം നാറാണംതോട് ഭാഗത്ത് ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു. ബസ് മരത്തില്‍ തങ്ങിനിന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബ്രേക്ക് നഷ്ടമായെന്ന് ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ തീര്‍ത്ഥാടകര്‍ വേഗം പുറത്തിറങ്ങി.