
പന്തളം: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് അഞ്ച് ഓട്ടോറിക്ഷകള്‍ ഇടിച്ചു തകര്‍ത്തു. ഞായര്‍ രാവിലെ 11.15 ഓടെയാണ് പറന്തല്‍ ജങ്ഷനില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലേക്ക് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചു കയറിയത്.
ഈരാറ്റുപേട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ പറന്തല്‍ മുല്ലശ്ശേരില്‍ കൃഷ്ണകുമാര്‍ (45), അനില്‍ കോട്ടേജില്‍ അശോകന്‍ (50) പറന്തല്‍ പാലത്തടത്തില്‍ സജി മോന്‍ (29) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.