മണ്ഡല – മകരവിളക്ക് കൊണ്ട് കോളടിച്ച് കെ.എസ്.ആര്‍.ടി.സി: വരുമാനം 32.95 കോടി: യാത്ര ചെയ്തത് 59.78 ലക്ഷം പേര്‍

1 second read
Comments Off on മണ്ഡല – മകരവിളക്ക് കൊണ്ട് കോളടിച്ച് കെ.എസ്.ആര്‍.ടി.സി: വരുമാനം 32.95 കോടി: യാത്ര ചെയ്തത് 59.78 ലക്ഷം പേര്‍
0

പമ്പ: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സര്‍വീസുകള്‍ വഴി കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത് 32.95 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചത് മുതല്‍ 35000 ദീര്‍ഘ ദൂര സര്‍വിസുകളും പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ ആകെ 143468 ചെയിന്‍ സര്‍വിസുകളും നടത്തി. ആകെ 59.78 ലക്ഷം ആളുകളാണ് യാത്ര ചെയ്തത്.

മകരജ്യോതി ദര്‍ശനം കഴിഞ്ഞു തിരിച്ചിറങ്ങിയ അയ്യപ്പഭക്തന്മാര്‍ക്കായി രാത്രി ഏഴു മണി മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 5.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വിസുകള്‍ നടത്തി. അതോടൊപ്പം ചെങ്ങന്നൂര്‍, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശൂര്‍, തെങ്കാശി. ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘ ദൂര സര്‍വിസുകളും നടത്തി.
ശബരിമല നട അടയ്ക്കുന്ന 19 ന് രാത്രി വരെ ചെയിന്‍ സര്‍വിസുകളും 20 ന് രാവിലെ എട്ടു മണി വരെ ദീര്‍ഘ ദൂര സര്‍വിസുകളും ഉണ്ടായിരിക്കുമെന്ന് പമ്പ സ്‌പെഷ്യല്‍ ഓഫിസര്‍ അറിയിച്ചു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കൊടുമണില്‍ നിന്ന് കാണാതായ ഓട്ടോഡ്രൈവര്‍ പട്ടാഴിയില്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍

കൊടുമണ്‍: ചിരണിക്കല്‍ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റി…