എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്

0 second read
Comments Off on എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്
0

അടൂര്‍: എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍
ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍ ഐറ്റംസ് കയറ്റി വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്ത് നിന്ന് വന്ന പിക്കപ്പും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കു പറ്റിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വിജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കൂടെയുണ്ടായരുന്ന പിക്കപ്പ് ജീവനക്കാരന്‍ അജയന്റെ പരുക്കും ഗുരുതരമാണ്.

ബസ് യാത്രക്കാരായ തൃശ്ശൂര്‍ സ്വദേശി ഇവഞ്ചിക, കല്ലറ സ്വദേശി പ്രീതി, മകള്‍ ഭദ്ര, കേശവദാസപുരം സ്വദേശി കനി(55), തോമസ് പുതുശ്ശേരി ഭാഗം, ശിവാനി മാവേലിക്കര, ഒറീസ സ്വദേശിനി പൂനം (18) എന്നിവര്‍ക്ക് പരുക്കേറ്റു. മിക്കവര്‍ക്കും മൂക്കിനും കൈകാലുകള്‍ക്കും മുഖത്തിനുമാണ് പരുക്ക്.

ഫയര്‍ ഫോഴ്‌സ് എത്തുന്നതിന് തൊട്ടുമുമ്പ് പിക്കപ്പ് വാനില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് അടൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. പരിക്കു പറ്റിയ ഒമ്പതു ബസ് യാത്രക്കാരെ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ അടൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എം. വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ ഓഫീസര്‍ ബി. സന്തോഷ് കുമാര്‍,ഗിരീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, വിഎസ് സുജിത്ത്,
ഐ.ആര്‍ അനീഷ്. സാനിഷ്, സന്തോഷ് ജോര്‍ജ്, സജാദ്, റെജി, ഹോം ഗാര്‍ഡ് വര്‍ഗീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…