
പത്തനംതിട്ട: കുമ്പഴ-പത്തനംതിട്ട റോഡ് കെ എസ് യു ഉപരോധിച്ചു. നിരവധി വിദ്യാര്‍ഥികളും യാത്രക്കാരും കടന്ന് പോകുന്ന കുമ്പഴ-പത്തനംതിട്ട റോഡിന്റെ അവസ്ഥയില്‍ വലിയ പ്രതിഷേധമാണ് ഉള്ളത്. ദിവസേന ജനങ്ങള്‍ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നതിനോടൊപ്പം അപകടങ്ങളും ഇവിടെ പതിവ് കാഴ്ചയാണ്.
വര്‍ഷങ്ങളായി പത്തനംതിട്ടയുടെ ഹൃദയ ഭാഗത്തുള്ള ഈ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്ത അധികാരികള്‍ക്കെതിരെ കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. റോഡിന്റെ അപകടാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് അവശ്യപ്പെട്ടു കൊണ്ടാണ് കെ.എസ്.യു ശനിയാഴ്ച രാവിലെ റോഡ് ഉപരോധിച്ചത്.
അപകടങ്ങള്‍ ഇവിടെ പതിവായിട്ടും ജനങ്ങള്‍ പ്രതിഷേധമറിയിച്ചിട്ടും റോഡ് ഗതാഗത യോഗ്യമാക്കുവാന്‍ അധികൃതര്‍ തയാറാകാത്തതാണ് കെ എസ് യു റോഡ് ഉപരോധിച്ചുള്ള സമരത്തിലേക്ക് എത്തിയത്. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.