അടൂര്‍: ചെരുപ്പുകുത്തുന്ന ജോലി ചെയ്യുന്ന സഹോദരിമാര്‍ക്ക് നേരെ മദ്യപന്റെ പരാക്രമം. പാര്‍ഥ സാരഥി ക്ഷേത്രത്തിന് സമീപം സമീപം റോഡരികിലിരുന്ന ജോലി ചെയ്യുന്ന കൊടുമണ്‍ രണ്ടാംകുറ്റി സ്വദേശിനിയാണ് അക്രമത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം.
മദ്യപിച്ച് വന്ന ഒരാള്‍ ഇവരെ അസഭ്യം പറയുകയും പണി സാധനങ്ങള്‍ എടുത്ത് എറിയുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് വനിതകളെ മര്‍ദിച്ചത്. ഇവരുടെ മൊഴി വാങ്ങി അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.