ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ച് മടങ്ങിയ യുവതിയെയും കുഞ്ഞിനെയും കാമുകനടങ്ങിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി: സംഭവം തിരുവല്ലയില്‍

0 second read
Comments Off on ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ച് മടങ്ങിയ യുവതിയെയും കുഞ്ഞിനെയും കാമുകനടങ്ങിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി: സംഭവം തിരുവല്ലയില്‍
0

തിരുവല്ല: ഭര്‍ത്താവിനൊപ്പം തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് ബൈക്കില്‍ മടങ്ങിയ യുവതിയെയും (23) കുഞ്ഞിനെയും കാമുകന്‍ കാറിലെത്തി തട്ടിക്കൊണ്ടു പോയെന്ന് പരാതി. തിരുവല്ല സ്വദേശിനിയെയും കുഞ്ഞിനെയുമാണ് കൊണ്ടു പോയിരിക്കുന്നത്. ഇന്നലെ രാത്രി 11 ന് തിരുമൂലപുരത്തു വച്ചാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ കാമുകന്‍ പ്രിന്റു പ്രസാദിനെതിരേ പൊലീസ് കേസെടുത്തു.

കാറിലെത്തിയ കാമുകന്‍ അടങ്ങുന്ന നാല് അംഗ സംഘമാണ് കിഡ്‌നാപ്പിങ് നടത്തിയത്. ബൈക്കിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോവുകയായിരുന്നു. പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുന്‍പ് പ്രിന്റോയും യുവതിയും തിരുവല്ലയിലെ ഒരു കമ്പനിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ അടുപ്പം പ്രണയമായി. ആറുമാസം മുന്‍പ് ഇരുവരും നാടുവിട്ടു. നാലു മാസത്തോളം കണ്ണൂരില്‍ താമസിച്ച ശേഷം തിരികെ വന്ന യുവതിയെ ഭര്‍ത്താവ് കൂടെക്കൂട്ടുകയും ചെയ്തു. ഇതിന് ശേഷം ഒരു തവണ കൂടി യുവതി കാമുകനൊപ്പം പോയിരുന്നുവത്രേ. രണ്ടാമതും ഇവര്‍ തിരികെ എത്തുകയും കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയും ചെയ്യുകയായിരുന്നു. ഇന്നലെ യുവതിയെ ശരിക്കും ബലം പ്രയോഗിച്ചാണ് കൊണ്ടു പോയത്. കാറില്‍ കയറാന്‍ മടിച്ച യുവതിയെ നാലംഗ സംഘം പിടിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പറയുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…