അനധികൃത ലോട്ടറി വില്പന: മുൻ എംഎൽ എ യുടെ ഭാര്യ അറസ്റ്റിൽ

0 second read
Comments Off on അനധികൃത ലോട്ടറി വില്പന: മുൻ എംഎൽ എ യുടെ ഭാര്യ അറസ്റ്റിൽ
0

സേലം: അനധികൃതമായി ഓൺലൈൻ ലോട്ടറി വില്പന നടത്തിയ മുൻ എംഎൽഎയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.ധർമപുരി നിയമസഭാ മണ്ഡലത്തിലെ മുൻ ഡിഎംഡികെ എംഎൽഎ ഭാസ്‌കറിന്റെ ഭാര്യ മനോൻമണിയാണ് പിടിയിലായത്.

സേലം ജില്ലയിലെ ഓമല്ലൂർ നഗറിലെ വീട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.ഓമല്ലൂരിലും പരിസം പ്രദേശങ്ങളിലും ലോട്ടറി ടിക്കറ്റ് എടുത്ത് പണം നഷ്ടപ്പെട്ടവർ നല്കിയ പരാതിയിലായിരുന്നു പരിശോധന.

വാട്സാപ്പിലൂടെയായിരുന്നു മൂന്നക്ക ലോട്ടറിയുടെ വില്പന നടന്നിരുന്നത് അയച്ചു നല്കുന്ന നമ്പറുകൾ ഇഷ്ടപ്പെട്ടാൽ ഫോൺ പേ വഴി പണം വാങ്ങി ടിക്കറ്റുകൾ വില്ക്കുന്നതായിരുന്നു ഇവരുടെ രീതി. അറസ്റ്റിലായ ഇവരുടെ മൊബൈൽ ഫോണും ലോട്ടറി വിറ്റ പണവും പിടിച്ചെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…