അടൂരില്‍ പനി ബാധിച്ച് യുവതി മരിച്ചു: ഡെങ്കിപ്പനി സംശയിക്കുന്നു

0 second read
Comments Off on അടൂരില്‍ പനി ബാധിച്ച് യുവതി മരിച്ചു: ഡെങ്കിപ്പനി സംശയിക്കുന്നു
0

അടൂര്‍: പത്തനംതിട്ട ജില്ലയില്‍ വീണ്ടും പനി മരണം. ഏഴംകുളം ഈട്ടിമൂട് കുലശ്ശേരി ചാവരുപടിക്കല്‍ പുത്തന്‍ വീട്ടില്‍ ആര്യ (26) യാണ് മരിച്ചത്. ഡെങ്കി സംശയിക്കുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം സ്ഥിരീകരണം ഉണ്ടാകും.

രോഗം കലശലായി അവശനിലയിലായ ആര്യയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദിവസങ്ങളായി പനി ബാധിതയായിരുന്നു. തഹസീദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് അശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹ പരിശോധനയ്ക്കു നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭര്‍ത്താവ് പിന്റുവിനും നേരത്തേ പനി ബാധിച്ചിരുന്നു. ഭാര്യയുടെ മരണ വാര്‍ത്ത അറിഞ്ഞ് കുഴഞ്ഞുവീണ പിന്റുവും ചികില്‍സയിലാണ്. മക്കള്‍: മാളവിക, സത്യദേവ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടരക്കോടിയുടെ ക്രമക്കേട് നടത്തിയ സെക്രട്ടറിയെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ തിരിച്ചെടുത്തു: നിയമനം റദ്ദാക്കി ഹൈക്കോടതി

പത്തനംതിട്ട: രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞു വന…