വീടു നിര്‍മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണു: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: ബന്ധുവിന് ഗുരുതരപരുക്ക്

0 second read
Comments Off on വീടു നിര്‍മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണു: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: ബന്ധുവിന് ഗുരുതരപരുക്ക്
0

തിരുവല്ല: വീടു നിര്‍മാണ പ്രവര്‍ത്തനത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു. ബന്ധുവിന് ഗുരുതര പരുക്കേറ്റു. കടപ്ര 15-ാം വാര്‍ഡില്‍ വളഞ്ഞവട്ടം തുമ്മംതറ പുത്തന്‍ വീട്ടില്‍ ലീലാമ്മ വര്‍ഗീസ് (56) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. സഹോദരി ഭര്‍ത്താവ് കൂടല്‍ ഗ്രേസ് വില്ലയില്‍ പാസ്റ്റര്‍ തോമസ് സാമുവലിനും (68) അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.

ലീലാമ്മയുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരിനോട് ചേര്‍ന്ന് നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് പനമരം ഇരുവരുടെയും ദേഹത്തേക്ക് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതു മാറ്റിയത്. എതിര്‍ഭാഗത്തേക്ക് മരം പിഴുതു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പാസ്റ്റര്‍ തോമസ് സാമുവലിന് നട്ടെല്ലിനാണ് പരുക്ക്. വീട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ലീലാമ്മ ഇരവിപേരൂരിലുള്ള മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങള്‍ മുറിച്ച് മാറ്റുന്നത് കാണാനായാണ് ബുധനാഴ്ച ഉച്ചയോടെ ലീലാമ്മ ഇവിടെ എത്തിയത്. ഭര്‍ത്താവ് ടി.എം. വര്‍ഗീസ് ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസമാണ് അന്തരിച്ചത്. മകന്‍: ഫ്‌ളൈബി വര്‍ഗീസ് (യു.കെ.). മരുമകള്‍: സ്‌നേഹ. പുളിക്കീഴ് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …