ആറന്മുളയില്‍ ഇന്ന് പുതിയ കട ഉദ്ഘാടനത്തിന് മുന്‍പ് ഉടമയായ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

0 second read
Comments Off on ആറന്മുളയില്‍ ഇന്ന് പുതിയ കട ഉദ്ഘാടനത്തിന് മുന്‍പ് ഉടമയായ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
0

ആറന്മുള: വാടക വീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. വല്ലന കാവിന്റെ മേലേതില്‍ യശോധരന്റെ മകള്‍ ശ്രീജ (41)യാണ് മരിച്ചത്. സ്വന്തമായി തുടങ്ങാനിരുന്ന കടയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് നല്‍ക്കാലിക്കല്‍ മായാലുമണിലെ വാടക വീട്ടില്‍ മൃതദേഹം കണ്ടത്.

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപം ചിപ്‌സ് ആന്‍ഡ് സ്വീറ്റ് കോര്‍ട്ട് ഇന്ന് രാവിലെ ഒമ്പതിനും 10 നും ഇടയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ശ്രീജ ജീവനൊടുക്കിയത്. പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കാതെ വന്നതാണ് മരണ കാരണമെന്ന് കരുതുന്നു. കോഴഞ്ചേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആറന്മുള പോലീസ് മേല്‍നടപടി സ്വീകരിച്ചു.

സംസ്‌കാരം വെള്ളി രാവിലെ 11 ന് വല്ലനയിലെ വീട്ടുവളപ്പില്‍. മക്കള്‍: നവ്യ, നന്ദു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…