കോന്നി: കോന്നി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് പാനലിന് മികച്ച വിജയം. കാല്‍ നൂറ്റാണ്ടായി തുടരുന്ന ഭരണം നില നിര്‍ത്തിയാണ് എല്‍.ഡി.എഫ് ഇക്കുറിയും വിജയം നേടിയത്.
11 അംഗ ഭരണസമതിയില്‍ ഒരംഗത്തെപ്പോലും വിജയിപ്പിക്കാന്‍ ഇത്തവണയും യു.ഡി.എഫ് പാനലിനായില്ല. അഞ്ച് സ്ഥാനാര്‍ഥികളെ മാത്രമാണ് മല്‍സരത്തിന് ഇറക്കാന്‍ കഴിഞ്ഞത്. എട്ട് നാമനിര്‍ദ്ദേശക പ്രതിക സര്‍പ്പിച്ചെങ്കിലും മുന്നെണ്ണം വരണാധികാരി തള്ളിയിരുന്നു.ജനറല്‍ മണ്ഡലത്തില്‍ മൂന്നും, സംവരണ മണ്ഡലത്തില്‍ രണ്ടും സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്.
എല്‍.ഡി.എഫ് സ്ഥാനാഥികളായ ആശാ രാധാകൃഷ്ണന്‍, ജോണ്‍ തരകന്‍, കെ.പി നസീര്‍, അഡ്വ.ടി.എന്‍.ബാബുജി, കെ.എം.മനോജ് എന്നിവര്‍ ജനറല്‍ മണ്ഡലത്തിലും പി.വി.രാജന്‍, പട്ടികജാതി മണ്ഡലത്തിലും എം. രാജന്‍ നിക്ഷേപക മണ്ഡലത്തിലും വിജയിച്ചു.
ജിഷ ജയകുമാര്‍, കാര്‍ത്തിക രാജേഷ് എന്നിവര്‍ വനിതാ മണ്ഡലത്തിലും 40 വയസില്‍ താഴെയുള്ളവനിത മണ്ഡലത്തില്‍ സജിനാ സോജി , 40 വയസില്‍ താഴെയുളള ജനറല്‍മണ്ഡലത്തില്‍ എ. അജിത് കുമാര്‍ എന്നിവര്‍ നേരത്തേ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് എല്‍.ഡി.എഫ് നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സി.പി. എം ഏരിയ സെക്രട്ടറി ശ്യാംലാല്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എ. ദീപു കുമാര്‍ , സി.പി. എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് ഗോപിനാഥന്‍, തുളസി മണിയമ്മ, ആര്‍ ഗോവിന്ദ്, കെ എസ് സുരേശന്‍ റ്റി.രാജേഷ് കുമാര്‍ , കോന്നി താഴം ലോക്കല്‍ സെക്രട്ടറി കെ പി ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.