മല്ലപ്പള്ളി: വായ്പ്പൂര് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമതി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. കാല്‍ നൂറ്റാണ്ടിലധികമായി തുടര്‍ച്ചയായ ഭരണം നടത്തി വരികയായിരുന്നു. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഴുവന്‍ പേരും വിജയിച്ചത്.
പി.എച്ച് അന്‍വര്‍, എ. നവാസ്ഖാന്‍, ബിന്ദു ചന്ദ്രമോഹന്‍, ലിജോ ഫിലിപ്പ്, കെ. സുരേഷ് (ജനറല്‍ വിഭാഗം), ജ്യോതി പ്രസാദ്, സി.എച്ച് ഫസീലാ ബീവി (വനിതാ മണ്ഡലം), അനീഷ് ബാബു(എസ്.സി,എസ്.ടി മണ്ഡലം), ജെന്നി കെ.വര്‍ഗീസ്(40 വയസില്‍ താഴെയുള്ള പൊതു വിഭാഗം), സുബി ബോസ (40 വയസില്‍ താഴെയുള്ള വനിതാ വിഭാഗം), എം.എസ് ശശീന്ദ്ര പണിക്കര്‍ (നിക്ഷേപ മണ്ഡലം) എന്നിവരാണ് വിജയച്ചത്. ആഹ്‌ളാദ പ്രകടനവും യോഗവും സി.പി.എം ഏരിയ കമ്മറ്റിയംഗം കെ.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. സതീഷ്, സി.പി.എം ഏരിയ കമ്മറ്റിയംഗങ്ങളായ പ്രഫ. ജേക്കബ് ജോര്‍ജ്, കെ.ജെ ഹരികുമാര്‍, ഇ.കെ അജി, എം.എം അന്‍സാരി, കെ.കെ വത്സല, സതീഷ് കുമാര്‍, സണ്ണി ജോണ്‍സന്‍,സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ,പി.പി സോമന്‍, ഉഷാ ശ്രീകുമാര്‍, എബ്രഹാം തോമസ്, കെ.ആര്‍ കരുണാകരന്‍, അഡ്വ. സിബി മൈലേത്ത്, മനോജ് ചന്ദ്രന്‍, അജിമോള്‍, സലിം ചീരങ്കുളം, വി.കെ മധു, ടി.എസ് ഷാജി, അമ്മിണി രാജപ്പന്‍, ആനി രാജു എന്നിവര്‍ പ്രസംഗിച്ചു.