ഏഴംകുളം ക്ഷേത്രക്കുളത്തില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

1 second read
Comments Off on ഏഴംകുളം ക്ഷേത്രക്കുളത്തില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
0

അടൂര്‍:ഏഴംകുളം ക്ഷേത്രക്കുളത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുമണ്‍ രണ്ടാംകുറ്റി രവിപുരംവീട്ടില്‍ പരേതരായ രവീന്ദ്രന്‍ നായര്‍-സതീദേവി ദമ്പതികളുടെ മകള്‍ രശ്മി (44 )യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.35 ന് നാണ് മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടത്. പോലീസ് എത്തി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്കും.

 

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…